യു.എൻ വേദിയിൽ ഫലസ്തീന് പിന്തുണ ആവർത്തിച്ച് ഉർദുഗാൻ
text_fieldsഅങ്കാറ: 74ാം യു.എൻ സമ്മേളനത്തിൽ ഫലസ്തീനികൾക്ക് പിന്തുണ ആവർത്തിച്ച് തുർക്കി പ്രസ ിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഫലസ്തീനെതിരായ ഇസ്രായേലിെൻറ കൈയേറ്റം അംഗീകര ിക്കാൻ കഴിയില്ലെന്നും ഉർദുഗാൻ വ്യക്തമാക്കി. എവിടെയൊക്കെയാണ് ഇസ്രായേലിെൻറ അതി ർത്തികൾ. 1948ലും 1967ലും ഉള്ള അതിരുകൾ തന്നെയാണോ ഇപ്പോഴും. അല്ലെങ്കിലും മറ്റ് അതിർത്തികളുണ്ടോ- ഇസ്രായേലിെൻറ അധിനിവേശങ്ങളെ മുൻനിർത്തി ഉർദുഗാൻ മറ്റു നേതാക്കളോട് ചോദിച്ചു. ഇസ്രായേൽ അതിർത്തി സൂചിപ്പിക്കുന്ന മാപ് സഹിതമാണ് ഉർദുഗാൻ വേദിയിലെത്തിയത്.
1948 മുതൽ അവർ ഫലസ്തീൻ ഭൂമികൾ പിടിച്ചെടുക്കുകയാണ്. ഇന്നുമതിന് മാറ്റമില്ല. ഇസ്രായേൽ ജൂലാൻ കുന്നുകൾ പിടിച്ചെടുത്തതിനെ അംഗീകരിച്ച യു.എസിനെയും ഉർദുഗാൻ വിമർശിച്ചു. ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം അവസാനിക്കരുതെന്നാണ് ട്രംപ് ഭരണകൂടത്തിെൻറ ആഗ്രഹം.
സ്വന്തം രാഷ്ട്രമെന്ന ഫലസ്തീനികളുടെ സ്വപ്നം അവർ തല്ലിക്കെടുത്തുകയാണ്. ലോകത്തിെൻറ മുഴുവൻ കണ്ണും മറച്ച് മറ്റു ഫലസ്തീൻ പ്രദേശങ്ങൾപോലെ വെസ്റ്റ്ബാങ്കും ജൂലാൻ കുന്നുകളും ഇസ്രായേലിന് പിടിച്ചെടുക്കാൻ എങ്ങനെ കഴിയുമെന്നും ചോദിച്ചു. നിയമാനുസൃതമായല്ല, ഇസ്രായേൽ ഫലസ്തീൻ ഭൂമികൾ കൈയേറിക്കൊണ്ടിരിക്കുന്നതെന്നും വ്യക്തമാക്കി. വാഗ്ദാനങ്ങൾക്കപ്പുറം യു.എൻ ഫലസ്തീന് പിന്തുണ നൽകണമെന്നും ഉർദുഗാൻ ആവശ്യപ്പെട്ടു.
ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ സാന്നിധ്യത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനൊപ്പം ഒരു മേശക്കുചുറ്റുമിരുന്ന് ഭക്ഷണം കഴിക്കാൻ ഉർദുഗാൻ വിസമ്മതിച്ചതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഈജിപ്ത് മുൻ പ്രസിഡൻറ് മുഹമ്മദ് മുർസിയുടെ മരണത്തിൽ യു.എൻ അന്വേഷണം നടത്തണമെന്ന് നേരത്തേ ഉർദുഗാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.