ഉ. കൊറിയെക്കതിരെ ഉപരോധം ശക്തമാക്കി ഇ.യു
text_fieldsബ്രസൽസ്: ഉത്തര കൊറിയക്കെതിരായ ഉപരോധം യൂറോപ്യൻ യൂനിയൻ വ്യാപിപ്പിച്ചു. ഉത്തര കൊറിയ നടത്തിയ ആണവ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണിത്. ഉത്തര കൊറിയയുടെ പ്രവൃത്തികൾ നിരവധി യു.എൻ ഉപരോധങ്ങൾ ലംഘിക്കുന്നതും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയുയർത്തുന്നതും ആയ സാഹചര്യത്തിലാണ് ഉപരോധം ഏർപ്പെടുത്തിയതെന്ന് യൂറോപ്യൻ യൂനിയൻ വ്യക്തമാക്കി.
പ്രകോപനം അവസാനിപ്പിക്കുക, ആണവായുധങ്ങളും നിലവിലെ ആണവ പദ്ധതികളും നിർത്തലാക്കുക എന്നിവ സംബന്ധിച്ച് അന്താരാഷ്ട്ര സമൂഹവുമായി ചർച്ച നടത്താൻ ഉത്തര കൊറിയയോട് യൂറോപ്യൻ യൂനിയൻ നിർദേശിച്ചു. പുതിയ ഉപരോധത്തിൽ ഉത്തര കൊറിയയിലെ ആയുധങ്ങളുമായി ബന്ധപ്പെട്ട മേഖലകളിൽ നിക്ഷേപം നടത്തുന്നതിനുള്ള നിരോധനം നീട്ടിയിട്ടുണ്ട്. കമ്പ്യൂട്ടർ സേവനം, ഖനനം, രാസ നിർമാണം തുടങ്ങിയവയിലെ സേവനങ്ങളും നിർത്തലാക്കി. യൂറോപ്യൻ യൂനിയെൻറ വിസ വിലക്ക്, സ്വത്ത് മരവിപ്പിക്കൽ പട്ടികയിൽ നാലുപേരെകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പട്ടികയിലുള്ളവരുടെ എണ്ണം 41 ആയി. ഏഴു സ്ഥാപനങ്ങളെയും സ്വത്ത് മരവിപ്പിക്കൽ പട്ടികയിൽ ഉൾെപ്പടുത്തി. ഫെബ്രുവരിയിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉനിെൻറ അർധ സഹോദരൻ കിം േജാങ് നാമിെൻറ വധത്തിെൻറ പശ്ചാത്തലത്തിലായിരുന്നു യൂറോപൻ യൂനിയൻ മുമ്പ് ഉപരോധം ഏർപ്പെടുത്തിയിരുന്നത്.
ഉത്തര കൊറിയ ആണവ പരീക്ഷണങ്ങൾ തുടരുന്നത് യു.എസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്ക് ഭീഷണി ഉയർത്തിയിരുന്നു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങ്ങും തമ്മിൽ വ്യാഴാഴ്ച ആദ്യമായി നടത്തിയ കൂടിക്കാഴ്ച ഉത്തര കൊറിയയെ ചൊടിപ്പിച്ചിട്ടുണ്ട്. ഉത്തര കൊറിയയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ചൈനയോട് യു.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.