പർവതാരോഹകർ വൃത്തികേടാക്കുന്നു; എവറസ്റ്റിൽ നിന്നും 100ടൺ മാലിന്യം നീക്കം ചെയ്യും
text_fieldsകാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽ പർവതാരോഹകരും വിനോദ സഞ്ചാരികളും ഉപേക്ഷിച്ച് പോകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് നേപ്പാൾ സർക്കാർ തുടക്കമിട്ടു. 100 ടൺ മാലിന്യം കൊടുമുടിയിൽ നിന്നും നീക്കം ചെയ്യൽ ലക്ഷ്യം വെക്കുന്ന കാംപയിനിനാണ് തുടക്കമായത്. ആദ്യ ദിവസം തന്നെ 1200 കിലോയോളം മാലിന്യം ലുക്ല എയർപോർട്ടിൽ നിന്നും കാഠ്മണ്ഡുവിലേക്ക് െകാണ്ടുപോയി.
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിലേക്ക് വരുന്ന പർവതാരോഹകരും വിനോദ സഞ്ചാരികളും കിലോ കണക്കിന് സാധന സാമഗ്രികളാണ് പരിസരത്ത് ഉപേക്ഷിച്ച് മടങ്ങുന്നത്. ബിയർ ബോട്ടിലുകളും ഒാക്സിജൻ കാനുകളും ഭക്ഷണ ടിന്നുകളും വ്യാപകമായി ഉപേക്ഷിക്കപ്പെടുന്നു. വിമാന മാർഗം ഇവ തലസ്ഥാന നഗരിയിലെത്തിക്കുകയും തുടർന്ന് പുനരുപയോഗിക്കാനാണ് സർകാർ ഉദ്ദേശിക്കുന്നത്.
പർവതാരോഹകരോട് കൊടുമുടി കയറുേമ്പാൾ കൊണ്ടുപോകുന്ന സാധനങ്ങൾ എല്ലാം തിരികെ കൊണ്ടുവരണം എന്ന നിർദേശം നിലനിൽകെയാണ് എവറസ്റ്റിൽ ടൺകണക്കിന് മാലിന്യങ്ങൾ നീക്കം ചെയ്യേണ്ട അവസ്ഥയുള്ളത്. സ്വകാര്യ കമ്പനിയായ യേറ്റി എയർലൈൻസാണ് മാലിന്യം രാജ്യ തലസ്ഥാനത്തെത്തിക്കുക.
ഷേർപാസ് എന്നറിയപ്പെടുന്ന ലോക്കൽ ഗൈഡുകളായിരുന്നു വർഷങ്ങളായി ക്ലീനിങ് കാംപയിനിന് നേതൃത്വം നൽകിയിരുന്നത്. എന്നാൽ ഇനിമുതൽ സാഗർമാത പൊല്യൂഷൻ കൺട്രോൾ കമ്മിറ്റിയായിരിക്കും കാംപയിനിന് ചുക്കാൻപിടിക്കുക. എങ്കിലും ഉയർന്ന ആൾടിറ്റ്യൂഡിലുള്ള മാലിന്യം ഷേർപാസ് തന്നെയായിരിക്കും ശേഖരിക്കുക.
പൊല്യൂഷൻ കൺട്രോൾ കമ്മിറ്റിയുടെ കണക്ക് പ്രകാരം ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞ വർഷം എവറസ്റ്റ് സന്ദർശിച്ചത്. ഇതിൽ 40000 ത്തോളം പേർ ട്രക്കർമാരും പർവതാരോഹകരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.