അഴിമതി: മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റിൽ
text_fieldsക്വാലാലംപുർ: അഴിമതിക്കേസിൽ മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിനെ അറസ്റ്റ് ചെയ്തു. വികസന ഫണ്ടിൽനിന്നും കോടികളുടെ അഴിമതി നടത്തിയെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. മലേഷ്യൻ അഴിമതി വിരുദ്ധ വിഭാഗമാണ് മുൻ പ്രധാനമന്ത്രിയെ വീട്ടിൽവെച്ച് അറസ്റ്റ് ചെയ്തത്. നാളെ അദ്ദേഹത്തെ ക്വാലാലംപുർ ഹൈകോടതിയിലെത്തിച്ച് കുറ്റം ചുമത്തും.
മലേഷ്യയുടെ വികസനത്തിനായി രൂപവത്കരിച്ച കമ്പനിയുടെ മറവിൽ വൻ അഴിമതി അദ്ദേഹം നടത്തിയെന്നാണ് ആരോപണം. മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ തോറ്റതു മുതൽ അദ്ദേഹം അഴിമതി ആരോപണത്തിൽ അന്വേഷണം നേരിടുകയാണ്.മലേഷ്യയുടെ ദീർഘകാല സമഗ്രവികസനം ലക്ഷ്യമിട്ടു 2009ൽ രൂപവത്കരിച്ച വൺ മലേഷ്യ െഡവലപ്മെൻറ് ബർഹാദിലേക്ക് വിദേശത്തുനിന്നു ശതകോടികളാണ് ഒഴുകിയെത്തിയത്. ഇതിൽനിന്നു 450 കോടി ഡോളർ (ഏകദേശം 30,000 കോടി രൂപ) നജീബ് റസാഖിെൻറ സ്വന്തക്കാർ കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഇവർ യു.എസിലും മറ്റും വാങ്ങിക്കൂട്ടിയ സ്വത്തുവകകളിൽനിന്നു 170 കോടി ഡോളർ തിരിച്ചുപിടിക്കാനുള്ള നടപടികൾ യു.എസ് ആരംഭിച്ചിട്ടുണ്ട്.
നജീബുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ഈയിടെ നടത്തിയ റെയ്ഡിൽ 27.3 കോടി ഡോളർ (ഏകദേശം 18,73,73,55,000 രൂപ )വിലമതിക്കുന്ന ആഡംബര വസ്തുവകകളും പണവും കണ്ടെടുത്തിരുന്നു. എന്നാൽ, അഴിമതി ആരോപണങ്ങൾ നിഷേധിക്കുകയാണ് നജീബ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.