ചൈനയിലെ അമേരിക്കൻ എംബസിക്ക് മുന്നിൽ സ്ഫോടനം
text_fieldsബീജിങ്: ചൈനയിലെ യു.എസ് എംബസിക്കടുത്ത് സ്ഫോടനം. ബീജിങ്ങിലെ ശോയാങ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന എംബസി കോംപ്ലക്സിന് മുന്നിലാണ് സ്ഫോടനമുണ്ടായത്. സ്വയം നിർമിച്ച സ്ഫോടക വസ്തുക്കൾ ഒരാൾ എംബസിയെ ലക്ഷ്യം വെച്ച് എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികളിലൊരാൾ പറഞ്ഞതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ സ്ഫോടക വസ്തു അയാൾക്ക് അടുത്തുവെച്ച് തന്നെ പൊട്ടിത്തെറിച്ചതായും അതിെൻറ ആഘാതത്തിൽ അടുത്തുള്ള പൊലീസ് കാറിന് കേടുപാടുകൾ സംഭവിച്ചതായും ദൃക്സാക്ഷി വ്യക്തമാക്കി.
#explosion outside #usembassy in Beijing. Video from social media. pic.twitter.com/peWc4BcmpM
— Lily Lee (@lilyarieslee) July 26, 2018
സ്ഫോടനത്തിന് ശേഷം എംബസിക്ക് ചുറ്റുമായി പുക ഉയരുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇസ്രായേൽ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുടെ എംബസികളും ഇൗ പരിസരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റതായി വാർത്തകളില്ല.
DETAILS: Witnesses describe blast near US Embassy as ‘large explosion’ – MORE VIDEOS: https://t.co/9ORyFNwQ5Apic.twitter.com/p5CuJcgBW8
— RT (@RT_com) July 26, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.