പാക് എഴുത്തുകാരി ഫഹ്മിദ റിയാസ് വിടവാങ്ങി
text_fieldsലാഹോർ: പാകിസ്താനിലെ പുരോഗമന എഴുത്തുകാരിയും കവയത്രിയും മനുഷ്യാവകാശ പ്രവർത ്തകയുമായ ഹഫ്മിദ റിയാസ്(72)അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതയായിരുന്നു. ലാഹോറിലെ ആശുപത്രിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു.
1946ൽ ഉത്തർപ്രദേശിലെ മീററ്റിലെ സാഹിത്യകുടുംബത്തിലാണ് ജനിച്ചത്. പിതാവിെൻറ സ്ഥലംമാറ്റത്തെ തുടർന്ന് പാകിസ്താനിലേക്ക് കുടിയേറുകയായിരുന്നു.
സ്ത്രീപക്ഷ സാഹിത്യത്തിെൻറ കുലപതിയായാണ് പലരും ഫഹ്മിദയെ കണക്കാക്കുന്നത്. 15ലേറെ പുസ്തകങ്ങൾ രചിച്ചു. 1967ൽ പ്രസിദ്ധീകരിച്ച പാധർ കി സുബാൻ ആണ് ആദ്യ പുസ്തകം. 1980കളുടെ തുടക്കത്തിൽ ആവാസ് എന്ന മാസികയിലെ കവിതയിലെ വരികൾ അന്നത്തെ സൈനിക ഭരണാധികാരിയായിരുന്ന ജനറൽ സിയാഉൽ ഹഖിനെ ചൊടിപ്പിച്ചു. ഫഹ്മിദക്കും ഭർത്താവ് സഫർ അലിക്കുമെതിരെ നിരവധി കേസുകൾ ചുമത്തി. രാജ്യേദ്രാഹക്കുറ്റമുൾപ്പെടെ 10ലേറെ കേസുകളാണ് സിയ അവർക്കെതിരെ ചുമത്തിയത്.
അവരെ അറസ്റ്റ് ചെയ്തു. ജാമ്യം കിട്ടിയ ഉടൻ ഹഫ്മിദ രണ്ടുകുട്ടികളെയും കൂട്ടി ഇന്ത്യയിലെത്തി. പ്രശസ്ത കവയത്രി അമൃത പ്രീതം കൗർ ഫഹ്മിദയുടെ സുഹൃത്തായിരുന്നു. അവർ ഫഹ്മിദക്കുവേണ്ടി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയോട് സംസാരിച്ചു. ഇന്ത്യ അഭയം നൽകി. ജയിൽമോചിതനായ ശേഷം ഭർത്താവും ഇന്ത്യയിലേക്ക് വന്നു. ഏഴുവർഷക്കാലം കുടുംബം ഇന്ത്യയിൽ കഴിഞ്ഞു. സിയയുടെ മരണശേഷമാണ് അവർ പാകിസ്താനിലേക്ക് തിരിച്ചുപോയത്. പാക് റേഡിയോ ന്യൂസ്കാസ്റ്റർ ആയും ബി.ബി.സി റേഡിയോയിലും ജോലി ചെയ്തിട്ടുണ്ട്.
ആദ്യഭർത്താവിൽനിന്ന് വിവാഹമോചനം നേടിയ ശേഷമാണ് സഫറിനെ വിവാഹം കഴിക്കുന്നത്. മൂന്നു മക്കളുണ്ട്. ഫഹ്മിദയുടെ മരണത്തിൽ പാക് മനുഷ്യാവകാശ മന്ത്രി ശീരീൻ മസാരി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.