ഫത്ഹ്–ഹമാസ് ചർച്ച ഇന്ന് കൈറോയിൽ
text_fieldsഗസ്സ: െഎക്യ ഫലസ്തീൻ നീക്കം പുതിയ ഉൗഷ്മളത കൈവരിച്ചതിനു പിറകെ കൈറോയിൽ ചൊവ്വാഴ്ച വീണ്ടും ചർച്ച. ഇൗജിപ്ത് കാർമികത്വം വഹിക്കുന്ന ചർച്ചയിൽ ഗസ്സയുടെ സുരക്ഷക്ക് 3,000 ഫത്ഹ് സുരക്ഷ ഉദ്യോഗസ്ഥരുടെ നിയമനമുൾപ്പെടെ വിഷയങ്ങളാകും പരിഗണനക്കു വരുക. ഹമാസ് നേതൃത്വത്തിെൻറ നിയന്ത്രണം കുറച്ചുകൊണ്ടുവരുന്നതിെൻറ ഭാഗമായാണ് ഫത്ഹ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ചുമതല ഏൽപിക്കുന്നത്.
ഫലസ്തീൻ നേതൃത്വം ഒൗദ്യോഗികമായി പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനാണെങ്കിലും ഹമാസ് നിയന്ത്രണത്തിലുള്ള ഗസ്സയിൽ കാര്യമായ സ്വാധീനം ചെലുത്താനായിട്ടില്ല. ഇൗജിപ്തിെൻറ മധ്യസ്ഥതയിൽ ആഴ്ചകളായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് ഗസ്സയിലെ ഭരണം പിരിച്ചുവിടാനും െഎക്യ സർക്കാറിന് ഒപ്പം നിൽക്കാനും ഹമാസ് തയാറായത്. റാമല്ല ആസ്ഥാനമായുള്ള ഫലസ്തീൻ അതോറിറ്റിക്കു ഭരണച്ചുമതല കൈമാറിയെങ്കിലും അന്തിമ രൂപമായിട്ടില്ല.
ഇസ്രായേലിനെതിരെ തുടരുന്ന സായുധ ചെറുത്തുനിൽപ് കൈറോ ചർച്ചയുടെ ഭാഗമാകില്ലെന്ന് ഹമാസ് വക്താവ് സാമി അബൂ സുഹ്രി പറഞ്ഞു. അതേസമയം, ഫലസ്തീനിൽ പ്രസിഡൻറ് പദത്തിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടത്തേണ്ട തീയതിയും യോഗം തീരുമാനമെടുത്തേക്കും. ഗസ്സയുടെ സുരക്ഷക്ക് ഫത്ഹ് അനുകൂല ഉദ്യോഗസ്ഥർ എത്തുന്നതോടെ തുരുത്തിനു മേലുള്ള കടുത്ത നിയന്ത്രണം ഇസ്രായേലും ഇൗജിപ്തും ഭാഗികമായി ഉപേക്ഷിക്കുമെന്നാണ് സൂചന.
വർഷങ്ങൾക്കിടെ മൂന്നു തവണ ആക്രമണത്തിനിരയായ ഗസ്സയിലെ 20 ലക്ഷം പേരാണ് കടുത്ത മാനുഷിക ദുരന്തത്തിനരികെ കഴിയുന്നത്. ഇസ്രായേലിനും ഇൗജിപ്തിനും പുറമെ മഹ്മൂദ് അബ്ബാസും അടുത്തിടെ ഗസ്സക്കു മേൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. 50,000ത്തോളം ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെക്കാനുള്ള നടപടി പ്രദേശത്ത് കടുത്ത ദുരിതം തീർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.