വിലക്ക് നീങ്ങി; കുഞ്ഞുഫാത്തിമക്ക് ഹൃദയശസ്ത്രക്രിയക്ക് യു.എസിലേക്ക് പോകാം
text_fieldsതെഹ്റാന്‍: നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞുശരീരത്തിലെ ഹൃദയത്തുടിപ്പുകള്‍ നിലച്ചുപോകരുതേയെന്ന പ്രാര്‍ഥനക്ക് ഉത്തരമായി. ഇറാനിലെ ഫാത്തിമയെന്ന കുഞ്ഞുബാലികക്കും കുടുംബത്തിനും അടിയന്തര ഹൃദയശസ്ത്രക്രിയക്കായി യു.എസിലത്തൊന്‍ യു.എസ് അനുമതി നല്‍കി. ന്യൂയോര്‍ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്വമോ ആണ് വിവരം പുറത്തുവിട്ടത്. ഇറാനില്‍ ഹൃദയശസ്ത്രക്രിയ വിജയിക്കാന്‍ 20 മുതല്‍ 30 ശതമാനം വരെയാണ് സാധ്യത. എന്നാല്‍, അമേരിക്കയിലത് 97 ശതമാനമാണെന്ന് ഫാത്തിമയുടെ കുടുംബത്തിന്‍െറ അഭിഭാഷകയായ ആംബര്‍ മുറെ ചൂണ്ടിക്കാട്ടി. അതിനാല്‍ റിസ്ക്കെടുക്കാന്‍ ഫാത്തിമയുടെ കുടുംബത്തിന് ധൈര്യമുണ്ടായില്ല. വെള്ളിയാഴ്ചയാണ് വിലക്കിനിടയിലും യു.എസ് വിസ ലഭിക്കാനുള്ള രേഖകള്‍ ശരിയാക്കിയത്.
മാനുഷിക പരിഗണന കണക്കിലെടുത്ത് ചികിത്സ നല്‍കണമെന്ന് യു.എസിലെ ഡോക്ടര്‍മാരോടും അഭ്യര്‍ഥിച്ചു. ഒപ്പം ചികിത്സ ചെലവിനുള്ള ഫണ്ട് ശേഖരിക്കാനും പ്രചാരണം ആരംഭിച്ചു. രേഖകള്‍ ശരിയാക്കാന്‍ ഒറിഗോണ്‍ സെനറ്റര്‍മാരായ ജെഫ് മെക്ലിയും റോണ്‍ വൈഡനും സഹായിച്ചു. വിലക്ക് നീക്കിയെടുത്ത വഴികളെ കുറിച്ച് മുറെ വാചാലയായി. ഒറിഗോണിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുക. ഫാത്തിമയുടെ അമ്മാവനും മുത്തശ്ശനും മുത്തശ്ശിയും താമസിക്കുന്നത് ഒറിഗോണിലാണ്. മെഡിക്കല്‍ ആവശ്യത്തിനുള്ള ടൂറിസ്റ്റ് വിസ ലഭിക്കാന്‍ ആഴ്ചകള്‍ക്കു മുമ്പേ നടപടികള്‍ തുടങ്ങി.
കഴിഞ്ഞ ജനുവരിയില്‍ ദുബൈയിലെ യു.എസ് എംബസിയില്‍ വിസ ലഭിക്കുന്നതിനുള്ള കൂടിക്കാഴ്ചക്ക് എത്തി. ഒരുപാട് ബുദ്ധിമുട്ടിയാണെങ്കിലും അധികൃതര്‍ ആവശ്യപ്പെട്ട രേഖകള്‍ ശരിയാക്കി. കഴിഞ്ഞ വെള്ളിയാഴ്ച മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ട്രംപ് യാത്രവിലക്കേര്‍പ്പെടുത്തിയതോടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായി. പുതിയ ഉത്തരവോടെ അവരുടെ അപേക്ഷ നിരസിക്കപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച യു.എസ് ജനപ്രതിനിധി സഭയിലും ഫാത്തിമ ചര്‍ച്ചവിഷയമായി. ഫാത്തിമയുടെ ഫോട്ടോയുമായി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ സൂസന്‍ ബൊണാമിസി രോഷാകുലയായി. നാലു മാസം മാത്രം പ്രായമുള്ള ഫാത്തിമക്ക് യാത്രവിലക്കേര്‍പ്പെടുത്താന്‍ അവള്‍ തീവ്രവാദിയല്ളെന്നും അടിയന്തര ഹൃദയശസ്ത്രക്രിയക്കാണ് യു.എസിലേക്ക് വരുന്നതെന്നും അവര്‍ വാദിച്ചു. വിഷയം മറ്റു സെനറ്റര്‍മാരും ഏറ്റുപിടിച്ചതോടെ ഫാത്തിമക്ക് യു.എസിലത്തൊന്‍ വഴിതെളിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.