സിറിയയിൽ െഎ.എസിനെതിരെ അന്തിമപോരാട്ടം തുടങ്ങി
text_fieldsഡമസ്കസ്: കിഴക്കൻ സിറിയയിൽ അവശേഷിക്കുന്ന െഎ.എസ് ഭീകരരുടെ താവളം തകർക്കാൻ പേ ാരാട്ടം തുടങ്ങി. സിറിയയെ ദിവസങ്ങൾക്കകം ഐ.എസിൽനിന്നു മോചിപ്പിക്കുമെന്ന് യു.എസ് പ്ര സിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനത്തിനുപിന്നാലെയാണു പോരാട്ടം ശക്തമാക്കിയത്. യു.എസ ിെൻറ പിന്തുണയോടെ ഇറാഖിനോട് അതിർത്തി പങ്കിടുന്ന ദൈറുസ്സൂർ, ബഗൂസ് എന്നീ ഗ്രാമങ് ങളിലാണ് പോരാട്ടം നടക്കുന്നത്. 10 ദിവസം ആക്രമണത്തിൽനിന്ന് മാറിനിന്ന ശേഷമാണ് കുർദ്-അറബ് സായുധ വിഭാഗങ്ങളുടെ സഖ്യസേനയായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ്(എസ്.ഡി.എഫ്) ശനിയാഴ്ച മുതൽ പോരാട്ടം ശക്തമാക്കിയത്. ഇവർക്ക് യു.എസ് സൈന്യമാണ് പരിശീലനം നൽകുന്നത്.
രണ്ടു ഗ്രാമങ്ങളിൽനിന്നുമായി നിരവധി െഎ.എസ് ഭീകരരെ ബന്ദികളാക്കിയതായി റിപ്പോർട്ടുണ്ട്. പോരാട്ടത്തിനു മുന്നോടിയായി ഇൗ മേഖലകളിൽനിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചിരുന്നു. സിറിയയിലും ഇറാഖിലും ആധിപത്യമുറപ്പിച്ച ഭീകരരുടെ ഒരു ശതമാനത്തോളം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ ഭീകരരെ മുഴുവൻ അമർച്ച ചെയ്യുമെന്നാണ് ട്രംപിെൻറ പ്രഖ്യാപനം. ശനിയാഴ്ച സിറിയയുടെ എണ്ണപ്പാടമായ അൽ ഉമറിനടുത്ത് സൈന്യത്തിനുനേരെ ഭീകരർ ആക്രമണം നടത്തി. തുടർന്ന് യു.എസ് പിന്തുണയോടെ ആക്രമണം ശക്തമാക്കി.
പലയിടത്തും ഭീകരർ മൈനുകൾ കുഴിച്ചിട്ടതിനാൽ ജാഗ്രതയോടെയാണ് സൈന്യത്തിെൻറ നീക്കം. ഞായറാഴ്ച മുതൽ ഇരുവിഭാഗവും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്ന് സിറിയൻ മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയയുടെ കിഴക്കൻ പ്രവിശ്യയിൽനിന്ന് ഐ.എസിനെ സെപ്റ്റംബറിൽ തുരത്തിയതോടെയാണ് ഭീകരർ രണ്ടു ഗ്രാമങ്ങളിലേക്കായി ചുരുങ്ങിയത്.
യൂഫ്രട്ടീസ് നദിയുടെ കിഴക്കൻ തീരത്ത് ബാഗൂസ് ഗ്രാമം കേന്ദ്രീകരിച്ച് ഏകദേശം നാലു ചതുരശ്ര കി.മീ മാത്രം വരുന്ന പ്രദേശത്താണ് ഐ.എസ് സാന്നിധ്യമുള്ളത്. ഇവിടെ 600 ഐ.എസ് ഭീകരർ ഉണ്ടെന്നാണു കരുതുന്നത്. ഡിസംബറിൽ പോരാട്ടം കനത്ത സമയത്തുതന്നെ ഐ.എസ് ഭീകരരുടെ ഭാര്യമാരും കുട്ടികളും ഉൾപ്പെടെ ഏകദേശം 37,000 പേർ ഈ ഭാഗത്തുനിന്നു പലായനം ചെയ്തിരുന്നു. ഇവർക്കൊപ്പം ഒളിച്ചുകടക്കാൻ ശ്രമിച്ച 3200 പേരെ എസ്ഡി.എഫ് പിടികൂടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.