അഴിമതി: ശരീഫിന്റെ മക്കൾക്ക് കോടതിയിൽ ഹാജരാവാൻ സമയം അനുവദിച്ചു
text_fieldsലാഹോർ: പാനമ പേപ്പേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിൽ മുൻപ്രധാനമന്ത്രി നവാസ് ശരീഫിെൻറ മക്കൾക്ക് കോടതിയിൽ ഹാജരാവാൻ ഒരുമാസത്തെ സമയം അനുവദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ മൂന്ന് അഴിമതിക്കേസുകളാണ് ശരീഫിെൻറ മക്കളായ ഹസൻ, ഹുസൈൻ, മർയം എന്നിവർക്കെതിരെ ദേശീയ അക്കൗണ്ടബിലിറ്റി കോടതി ചുമത്തിയത്.
കേസിൽ വാദം കേൾക്കുന്നതിൽ തുടർച്ചയായി കോടതിയിൽ ഹാജരാവാത്ത സാഹചര്യത്തിൽ ഇവർക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം, അർബുദബാധിതയായി ലണ്ടനിൽ ചികിത്സയിൽ കഴിയുന്ന മാതാവ് കുൽസൂമിനൊപ്പമാണെന്നും ചികിത്സ പൂർത്തിയാകുന്നതോടെ നാട്ടിലേക്കു മടങ്ങുമെന്നുമാണ് ഇവരുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. തുടർന്നാണ് ഹാജരാവുന്നതിന് ഒരുമാസത്തെ സമയം കോടതി അനുവദിച്ചത്. കോടതിനടപടികൾ ഒഴിവാക്കുന്നതിെൻറ ഭാഗമായി ഹസനും ഹുസൈനും ബ്രിട്ടനിൽ തുടരുമെന്നും റിപ്പോർട്ടുകളുണ്ട്.
20 വർഷത്തിലേറെയായി ബിസിനസ് ആവശ്യങ്ങൾക്കായി വിദേശത്താണ് ഇരുവരും. അതേസമയം, ശരീഫും മർയമും ഭർത്താവും കോടതി നടപടികളിൽ സഹകരിക്കുമെന്ന് പി.എം.എൽ-എൻ വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.