മലേഷ്യയിലെ പഠനകേന്ദ്രത്തിൽ തീപിടിത്തം; 24 മരണം
text_fieldsക്വാലാലംപുർ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിലെ മതപഠനകേന്ദ്രത്തിൽ വൻ തീപിടിത്തം. 22 കുട്ടികളും രണ്ട് വാർഡന്മാരും ഉൾപ്പെടെ 24 പേർ മരിച്ചു. വ്യാഴാഴ്ച പുലർെച്ചയാണ് സംഭവം. 20 വർഷത്തിനിടെ മലേഷ്യയിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണിത്. കുട്ടികൾ താമസിച്ച് മതപഠനം നടത്തുന്ന ദാറുൽ ഖുർആൻ ഇത്തിഫാഖിയയുടെ മൂന്നുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്നുണ്ടായ പുകയിൽ ശ്വാസംമുട്ടിയാണ് കൂടുതൽ പേരും മരിച്ചതെന്ന് രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിശമനസേനാംഗങ്ങൾ അറിയിച്ചു. അപകടം നടന്ന ഉടൻ തന്നെ സംഘം സ്ഥലത്തെത്തിയിരുന്നു. ഏഴുപേരെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. 11 പേരെ രക്ഷപ്പെടുത്തി. 13നും 17നുമിടെ പ്രായമുള്ള ആൺകുട്ടികളാണ് മരിച്ചവരിൽ കൂടുതലുമെന്ന് പൊലീസ് മേധാവി അമർസിങ് പറഞ്ഞു.
ഡോർമിറ്ററിക്ക് ഒരു പ്രവേശനകവാടം മാത്രമാണുണ്ടായിരുന്നത്. ഇത് രക്ഷപ്പെടാൻ തടസ്സമായി. കെട്ടിടത്തിെൻറ മൂന്നാമത്തെ നിലയിലാണ് തീപടർന്നത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്ന് അഗ്നിശമനസേന വിഭാഗം വ്യക്തമാക്കി. അഞ്ചിനും 18നുമിടെ പ്രായമുള്ള കുട്ടികളാണ് തഹ്ഫീസ് സ്കൂളിൽ പഠിക്കാനെത്തിയിരുന്നത്. രാജ്യത്തുടനീളം ഇത്തരത്തിലുള്ള 519 സ്കൂളുകളുണ്ട്. വിദ്യാഭ്യാസ വകുപ്പിെൻറ നിയന്ത്രണത്തിലല്ല ഇവ പ്രവർത്തിക്കുന്നത്. അപകടത്തിൽ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ് അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.