സ്കൂളുകൾക്ക് തീയിട്ട സംഭവം: അപലപിച്ച് ഇംറാൻ ഖാൻ
text_fieldsപെഷാവർ: പാകിസ്താനിലെ ഗിൽജിത്-ബൽതിസ്താൻ പ്രദേശത്ത് 12സ്കൂളുകൾക്ക് തീയിട്ട സംഭവത്തിൽ അപലപിച്ച് നിയുക്ത പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. സ്കൂളുകൾ ആക്രമിച്ചത് ഞെട്ടലുണ്ടാക്കുന്നതും അപലപനീയവുമാണെന്നു പറഞ്ഞ ഇംറാൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്ന് പറഞ്ഞു.
പാകിസ്താനിൽ വിദ്യാഭ്യാസപ്രവർത്തനം നടത്തിയതിെൻറ പേരിൽ താലിബാൻ ആക്രമണത്തിനിരയായ മലാല യൂസുഫ് സായിയും ആക്രമണത്തിൽ അപലപിച്ചു. സ്കൂളുകൾ ഉടൻ പുനർനിർമിക്കണമെന്ന് സമാധാന െനാേബൽ ജേത്രികൂടിയായ മലാല സർക്കാറിനോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചയാണ് 12 സ്കൂളുകൾക്ക് അജ്ഞാതരായ ആക്രമികൾ തീയിട്ടത്. ഇതിൽ പകുതിയും പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകളാണ്. ഒരേസമയം നടന്ന ആക്രമണമെന്നതിനാൽ കൃത്യമായ ആസൂത്രണം ഇതിനു പിന്നിലുണ്ടായതായാണ് കരുതുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്.
സംഭവത്തിൽ ഇതിനകം 10പേരെ കസ്റ്റഡിയിലെടുത്തതതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഗിൽജിത്-ബൽതിസ്താൻ പ്രവശ്യാ ചീഫ് സെക്രട്ടറി ബാബർ ഹയാത് തരാർ സ്കൂളുകൾ സന്ദർശിച്ച് പുനർനിർമാണത്തിന് നിർദേശം നൽകിയിട്ടുണ്ട്. പാകിസ്താനിലെ വടക്കൻ ഗോത്രമേഖലകളിൽ മുമ്പും സ്കൂളുകൾക്കുനേരെ ആക്രമണങ്ങളുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.