സൈബീരിയയിലെ ഷോപ്പിങ് മാളിൽ തീപിടിത്തം; 64 മരണം VIDEO
text_fieldsമോസ്കോ: റഷ്യൻ പ്രവിശ്യയായ സൈബീരിയയിലെ കെമെറോവോയിൽ ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തിൽ 64 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിലേറെയും കുട്ടികളാണ്. 16 പേരെ കാണാതായി.
ഞായറാഴ്ച അഞ്ചു മണിയോടെയാണ് സംഭവം. ഷോപ്പിങ് മാളിെൻറ നാലാം നിലയിൽനിന്ന് പടർന്ന തീ മറ്റു നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. സിനിമ തിയറ്റർ, സ്കേറ്റിങ് റിങ്, കുട്ടികൾക്കായുള്ള വിനോദ സെൻറർ തുടങ്ങിയവ അടങ്ങുന്നതാണ് നാലാം നില. അഗ്നിരക്ഷാ അലാറങ്ങൾ ഒന്നുംതന്നെ പ്രവർത്തിക്കാതിരുന്നത് അപകടത്തിെൻറ തീവ്രത വർധിപ്പിച്ചു.
അപകടത്തിെൻറ കാരണം വ്യക്തമല്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ ഷോപ്പിങ് മാളിൽനിന്നു കറുത്ത പുക ഉയരുന്നതും ആളുകൾ രക്ഷപ്പെടാനായി പുറത്തേക്ക് എടുത്തുചാടുന്നതും വ്യക്തമായിരുന്നു. അപകടത്തിൽ മരിച്ചവർക്ക് പ്രസിഡൻറ് വ്ലാദിമിർ പുടിൻ ആദരാഞ്ജലിയർപ്പിച്ചു. സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി. 2009ൽ റഷ്യയിലെ പെമിൽ നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ നൂറിലധികം പേർ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.