അഞ്ചു ലക്ഷം പൗണ്ടിന് ഭീമന്‍ ചൂര
text_fieldsടോക്യോ: ലോകത്തിലെ ഏറ്റവും വലിയ മീന്‍മാര്‍ക്കറ്റായ ടോക്യോവില്‍ നടന്ന മീന്‍ലേലത്തിന്‍െറ വിശേഷമറിഞ്ഞാല്‍ അമ്പരക്കും. ഇത്രയധികം മീന്‍കൊതിയന്മാരാണോ ജപ്പാന്‍കാര്‍ എന്ന് മൂക്കത്തു വിരല്‍വെച്ചുപോവും. ഒന്നിനുതന്നെ കിലോക്കണക്കിന് ഭാരം വരുന്ന നൂറു കണക്കിന് ചൂര (ബ്ളൂഫിന്‍ ട്യൂണ) മീന്‍ ആണ് ഇവിടെ വര്‍ഷാദ്യ ലേലത്തില്‍വെച്ചത്.
ഇതില്‍ 212 കിലോ ഭാരം വരുന്ന ട്യൂണയെ അഞ്ചേകാല്‍ ലക്ഷം പൗണ്ടിന് സ്വന്തമാക്കിയാണ് കിയോമുറയെന്നയാള്‍ ‘ത്സുകിജി’ മാര്‍ക്കറ്റ് വിട്ടത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ചൂരലേലത്തില്‍ എതിരാളികളെ തോല്‍പിച്ച് കിയോമുറ ജേതാവായത്.
തന്‍െറ സാരഥ്യത്തില്‍ ഉള്ള ഡസന്‍ കണക്കിന് റസ്റ്റാറന്‍റുകളില്‍ കിയോമുറ ചൂരകൊണ്ടുള്ള സ്വാദിഷ്ട വിഭവമായ ‘സുശി’ വിളമ്പും. കഴിക്കുന്നവരില്‍നിന്ന് നിന്നാണ് മുടക്കിയ തുക ഇദ്ദേഹം ഈടാക്കുക. മീനിന്‍െറ ചെറിയ കഷണത്തിനുപോലും വന്‍തുകയാണ് ഈടാക്കുന്നത്. ലേലത്തിലൂടെ കിയോമുറക്ക് ഓമനപ്പേരും കിട്ടിയിട്ടുണ്ട്; ട്യൂണ കിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.