ഇേന്താനേഷ്യ വിമാനാപകടം: തിരച്ചിൽ തുടരുന്നു
text_fieldsജകാർത്ത: 189 േപരുമായി ഇന്തോനേഷ്യയിലെ ജാവ കടലിൽ തകർന്നുവീണ ‘ലയൺ എയറി’െൻറ ബോയിങ് 737 വിമാനത്തിെൻറ അവശിഷ്ടങ്ങൾക്കും മൃതദേഹങ്ങൾക്കുമായുള്ള തിരച്ചിൽ തുടരുന്നു. കൂടുതൽ അവശിഷ്ടങ്ങളും മൃതദേഹ ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. 26 മൃതദേഹ ഭാഗങ്ങൾ തിരിച്ചറിയുന്നതിനുവേണ്ടി വിദഗ്ധർക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. തിരച്ചിൽ തുടരാൻ ഇന്തോനേഷ്യ പ്രസിഡൻറ് ജോകോ വിദോദോ നിർദേശം നൽകി.
അതിനിടെ ദുരന്തത്തിന് തലേദിവസവും സാേങ്കതികത്തകരാർ മൂലം അപകടകരമായ രീതിയിലാണ് ഇതേ വിമാനം പറന്നിരുന്നതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് വെബ്ൈസറ്റായ ഫ്ലൈറ്റ്റഡാർ24 പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞു. ഞായറാഴ്ച ബാലിയിലെ ഡെൻപാസറിൽനിന്ന് ജകാർത്തയിലേക്ക് പറന്നുയർന്ന വിമാനം ആദ്യഘട്ടത്തിൽ വേഗതയിലും ഉയരത്തിലും അസ്വഭാവിക വ്യതിയാനത്തോടെയാണ് പറന്നെതന്നും ഉയർന്നുകൊണ്ടിരിക്കേണ്ട സമയത്ത് 27 സെക്കൻഡ് 875 അടി താഴ്ന്നാണ് പറന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. തലസ്ഥാനമായ ജകാർത്തയിൽനിന്ന് ബാങ്ക ദ്വീപിലെ പങ്കൽ പിനാങ്ങിലേക്ക് 6.30ഒാടെ പറന്നുപൊങ്ങിയ വിമാനം 13 മിനിറ്റിനകം റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.