ചൈനയിൽ പുതിയ വൈറസ് കണ്ടെത്തി
text_fieldsകൊറോണ വൈറസിനോട് ലോകം മുഴുവൻ പൊരുതിക്കൊണ്ടിരിക്കെ ഭീഷണിയായി ചൈനയിൽ നിന്ന് മറ്റൊരു വൈറസ്. മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണ് ചൈനയില്‍ കണ്ടെത്തിയത്. ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ വൈറസ് ലോകം മുഴുവന്‍ അതിവേഗം വ്യാപിച്ചേക്കുമെന്നും മറ്റൊരു മഹാമാരിയാകുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ജി 4 എന്നാണ് പുതിയ വൈറസിന് നല്‍കിയിരിക്കുന്ന പേര്. എച്ച് വണ്‍ എന്‍ വണ്‍ വംശത്തില്‍പ്പെട്ടതാണ് ജി 4 വൈറസ് എന്ന് അമേരിക്കന്‍ സയന്‍സ് ജേര്‍ണലായ പി.എൻ.എ.എസ് പറയുന്നു. പന്നികളില്‍ കണ്ടുവരികയും വ്യാപിക്കുകയും ചെയ്യുന്ന വൈറസ് മനുഷ്യരിലേക്ക് വ്യാപിക്കാമെന്നാണ് ഭീഷണി. മനുഷ്യർക്ക് ഈ വൈറസിനോട് പ്രതിരോധ ശേഷി ഇല്ലെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വൈറസ് തത്കാലം ഭീഷണി ഉയർത്തുന്നില്ലെങ്കിലും സൂക്ഷ്മത പുലർത്തണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
2011-2018 കാലഘട്ടത്തിനിടയില്‍ ചൈനയില്‍ നിന്ന് 30000 പന്നികളുടെ സ്രവം പരിശോധനയ്ക്ക് ശേഖരിച്ചിരുന്നു. ഇതില്‍ നിന്ന് പന്നിപ്പനി പടര്‍ത്തുന്ന 179 വൈറസിനെ വേര്‍തിരിച്ചെടുത്തു. 2016 മുതല്‍ വ്യാപകമായ തോതില്‍ പന്നികളില്‍ ഈ വൈറസ് കണ്ടുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.