ഉ.കൊറിയയുടെ ആണവനിലയം അടച്ചുപൂട്ടൽ: സാക്ഷിയാകാൻ വിദേശ മാധ്യമങ്ങളെത്തി
text_fieldsപ്യോങ്യാങ്: ഉത്തര കൊറിയയുടെ തന്ത്രപ്രധാന ആണവനിലയം അടച്ചുപൂട്ടുന്നതിന് സാക്ഷ്യം വഹിക്കാൻ വിദേശമാധ്യമങ്ങളെത്തി. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇൗ വാരാവസാനം ആണവനിലയം അടച്ചുപൂട്ടാനാണ് തീരുമാനം. ജൂൺ 12ന് സിംഗപ്പൂരിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി നടക്കുന്ന ചർച്ചക്കു മുന്നോടിയായാണ് ആണവനിലയം പൂട്ടുന്നത്.
ബ്രിട്ടൻ, റഷ്യ, ചൈന, യു.എസ് രാജ്യങ്ങളിലെ മാധ്യമപ്രവർത്തകർക്കാണ് ക്ഷണം ലഭിച്ചത്. മാധ്യമസംഘത്തിലെ എട്ടു ദക്ഷിണ കൊറിയൻ മാധ്യമപ്രവർത്തകരെ ഉത്തര കൊറിയ ഒഴിവാക്കിയിട്ടുണ്ട്.
കൊറിയൻ ഉപദ്വീപിൽ ദക്ഷിണ കൊറിയ യു.എസിനൊപ്പം ചേർന്ന് സൈനിക പരിശീലനം നടത്തിയതാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചത്. പ്രതിഷേധമറിയിച്ച ഉത്തര കൊറിയ, ദക്ഷിണ െകാറിയയുമായുള്ള ഉന്നതതലബന്ധങ്ങൾ വിച്ഛദിക്കുന്നതായും പ്രഖ്യാപിച്ചു. ഇൗ സാഹചര്യത്തിൽ ട്രംപും ഉത്തര െകാറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയുടെ വിജയത്തെ കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.
ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ െജ ഇൻ ഇക്കാര്യത്തിൽ ചർച്ചക്കായി വാഷിങ്ടണിലേക്ക് തിരിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയിൽ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.