സംഭാവന തട്ടിപ്പ്: ഖാലിദ സിയക്ക് അഞ്ചുവർഷം തടവ്
text_fieldsധാക്ക: അനാഥാലയത്തിെൻറ ട്രസ്റ്റിന് ലഭിച്ച വിദേശസംഭാവന തട്ടിയെടുത്തുവെന്ന കേസിൽ ബംഗ്ലാദേശ് പ്രതിപക്ഷനേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയക്ക് അഞ്ചുവർഷം തടവ്. സിയ ഒാർഫനേജ് ട്രസ്റ്റിന് ലഭിച്ച 2.52 ലക്ഷം യു.എസ് ഡോളർ(1.61കോടി രൂപ) തട്ടിയെന്ന കേസിലാണ് 72കാരിയായ ഖാലിദയെ ശിക്ഷിച്ചത്. ഇവരുടെ മകൻ താരീഖ് റഹ്മാൻ ഉൾപ്പെടെ അഞ്ചുപേർക്ക് 10 വർഷം തടവും ധാക്കയിലെ പ്രത്യേക കോടതി വിധിച്ചു. വിധിപ്രഖ്യാപനത്തിനുതൊട്ടുപിറെക ഖാലിദയെ ധാക്ക സെൻട്രൽ ജയിലിലടച്ചു.
ഡിസംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ഖാലിദയെ വിലക്കാൻ സാധ്യതയുള്ളതിനാൽ വിധി ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി(ബി.എൻ.പി)ക്ക് കനത്ത തിരിച്ചടിയാണ്. രണ്ടുവർഷം തടവുശിക്ഷ ലഭിക്കുന്നവർക്ക് അഞ്ചുവർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നാണ് നിയമം. ഹൈകോടതി അപ്പീൽ നിരസിച്ചാൽ ഖാലിദയുടെ രാഷ്ട്രീയഭാവി അടയും, മത്സരിക്കാനാകില്ല. ആരോഗ്യസ്ഥിതിയും സാമൂഹികപദവിയും പരിഗണിച്ചാണ് കുറഞ്ഞശിക്ഷ നൽകുന്നതെന്ന് ജഡ്ജി മുഹമ്മദ് അഖ്താറുസ്സമാൻ പറഞ്ഞു.
ഖാലിദയുടെ അന്തരിച്ച ഭർത്താവ് സിയാവുർറഹ്മാെൻറ പേരിലുള്ള സിയ ഒാർഫനേജ് ട്രസ്റ്റ് കടലാസ് സംഘടനയാണെന്ന് അഴിമതിവിരുദ്ധ കമീഷൻ കണ്ടെത്തിയിരുന്നു. 2001-06ൽ ഖാലിദ പ്രധാനമന്ത്രിയായിരുന്നപ്പോൾ രണ്ട് സംഘടനകളുടെ പേരിൽ വൻതോതിൽ വിദേശ സംഭാവന തട്ടിയെടുത്തുവെന്നും കമീഷൻ പറയുന്നു. രാജ്യേദ്രാഹം, അഴിമതി തുടങ്ങി 30ഒാളം കേസുകളിൽ പ്രതിയാണ് മൂന്നുതവണ പ്രധാനമന്ത്രിയായ ഖാലിദ.
പാർലമെൻറിനുപുറത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ ബി.എൻ.പി 2013ലെ പൊതുതെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ജനസമ്മതി ഇടിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ നേട്ടംകൊയ്യാമെന്ന പ്രതീക്ഷയിലാണ് ബി.എൻ.പി. ഖാലിദയുടെ മൂത്തമകനായ താരിഖ് റഹ്മാൻ ബി.എൻ.പി സീനിയർ വൈസ് പ്രസിഡൻറാണ്. കേസിനെതുടർന്ന് താരിഖ് ഒളിവിലാണ്. രാഷ്ട്രീയ പ്രേരിതമാണ് കേസെന്ന് ഖാലിദ പ്രതികരിച്ചു. ‘ഞാൻ തിരിച്ചുവരും, കരയേണ്ട, ധൈര്യമായിരിക്കൂ’; വിധികേട്ട് െപാട്ടിക്കരഞ്ഞ അനുയായികളോടും ബന്ധുക്കളോടും അവർ വിളിച്ചുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.