മുർസിക്ക് കൈറോയിൽ അന്ത്യനിദ്ര
text_fieldsകൈറോ: ഈജിപ്ത് മുൻ പ്രസിഡൻറ് മുഹമ്മദ് മുർസിയുടെ മൃതദേഹം ഖബറടക്കി. കൈറോയിലെ നസർ നഗരത്തിൽ ഖബറടക്കം നടത്തിയതായി മ കൻ അഹമ്മദ് മുർസി ഫേസ്ബുക്കിലൂടെ അറിയിച്ചു. മകനുൾപ്പടെ ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തു.
മുതിർന്ന മുസ്ലിം ബ്ര ദർഹുഡ് നേതാക്കളെയും ഇവിടെയാണ് ഖബറടക്കിയിരിക്കുന്നത്. ജൻമദേശമായ ഷർഖിയ പ്രവിശ്യയിൽ ഖബറടക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈജിപ്ത് സർക്കാർ ഇത് അനുവദിച്ചില്ല.
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ഈജിപ്ത് വിട്ടുനൽകുന്നില്ലെന്ന് അഹമ്മദ് മുർസി നേരത്തെ ആരോപിച്ചിരുന്നു.
വിചാരണക്കിടെ കുഴഞ്ഞു വീണ് മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. വർഷങ്ങളായി കൈറോയിലെ തോറ ജയിലിൽ ഏകാന്ത തടവിലായിരുന്നു മുർസി. 2011ൽ അറബ് വസന്തത്തിനു പിന്നാലെ ഈജിപ്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറാണ് മുർസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.