ഗസ്സയിൽ ഇസ്രായേൽ വെടിയേറ്റ് ഫലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു
text_fieldsഗസ്സ സിറ്റി: ഗസ്സ മുനമ്പിൽ പ്രതിഷേധത്തിനിടെ ഇസ്രായേൽ സൈനികരുടെ വെടിയേറ്റ് രണ്ട് ഫലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു. അഹ്മദ് അബൂ ആഖിൽ (25), അഹ്മദ് റഷാദ് അൽ അതംനേഹ് (24) എന്നിവരാണ് മരിച്ചത്. തലക്കു വെടിയേറ്റാണ് ഇവർ മരിച്ചതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ജബലിയയിലാണ് സംഭവം.
മാർച്ച് 30ന് തുടങ്ങിയ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 36 ആയി. തുടർച്ചയായ നാലാം വെള്ളിയാഴ്ചയാണ് ഫലസ്തീനികളുടെ പ്രതിഷേധം തുടരുന്നത്. പ്രതിരോധിക്കാൻ ഫലസ്തീനികൾ പുതിയ സമരമുറകൾ ആവിഷ്കരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.