കുറ്റമുക്തയാക്കിയിട്ടും ആസിയ ബീബിക്ക് രാജ്യംവിടാനായില്ല
text_fieldsകറാച്ചി: മതനിന്ദ കേസിൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയ ആസിയ ബീബിക്ക് രാജ്യം വിടാ നായില്ല. സുഹൃത്തും സാമൂഹിക പ്രവര്‍ത്തകനുമായ അമന് ഉല്ലയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ ആസിയയെ വടക്കന്‍ കറാച്ചിയിലേക്ക് മാറ്റിയെന്നും അമന് പറഞ്ഞു.
ആസിയയെ താമസിപ്പിച്ചിരിക്കുന്നത് എവിടെയാണെന്ന് അധികൃതർക്ക് മാത്രമേ അറിയുകയുള്ളൂ. വധഭീഷണിയുള്ളതിനാൽ ഭക്ഷണത്തിനുവേണ്ടി മാത്രമാണ് മുറിയുടെ വാതില്‍ തുറക്കുന്നത്. ബാക്കി മുഴുവന്‍ സമയവും വീടിനകത്താണെന്നും അമന് പറഞ്ഞു. ഫോണിലൂടെ ബന്ധപ്പെട്ടപ്പോഴാണ് ആസിയയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ അമന് ഉല്ലക്ക് അറിയാനായത്.
കാനഡയിൽ താമസിക്കുന്ന സഹോദരിയുടെ അടുത്തേക്ക് പോകാനായിരുന്നു ആസിയയുടെ തീരുമാനം. എട്ടുവര്‍ഷത്തെ ശിക്ഷ അനുഭവിച്ചതിനുശേഷം സുപ്രീംകോടതി അവരെ കുറ്റമുക്തയാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.