ഗ്യാലക്സി നോട്ട് 7 ഉൽപാദനം സാംസങ് നിർത്തി
text_fieldsസോൾ: തീപിടിക്കുന്നു എന്ന പരാതിയെ തുടർന്ന് വിപണിയിൽ നിന്ന് പിൻവലിച്ച ഗ്യാലക്സി നോട്ട് 7െൻറ ഉൽപാദനം സാംസങ് കമ്പനി നിർത്തുന്നു. തിങ്കളാഴ്ച യു.എസിലെയും ആസ്ട്രേലിയയിലെയും കമ്പനിയുടെ വിഭാഗങ്ങൾ േഫാൺ വിൽക്കുന്നതും മാറ്റി നൽകുന്നതും നിർത്തി വെച്ചിരുന്നു.
േഫാണിനെ കുറിച്ചുള്ള പരാതികൾ സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സുരക്ഷ മുന്നിൽകണ്ട് ഗ്യാലക്സി നോട്ട് 7 ഉപയോഗിക്കുന്നത് നിർത്താനും കഴിഞ്ഞ ദിവസം കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു.
2016 ആഗസ്റ്റിൽ വിപണിയിലിറക്കിയ നോട്ട് 7 തീപിടിക്കുന്നെന്നും പൊട്ടിത്തെറിക്കുന്നെന്നുമുള്ള പരാതിയെ തുടർന്നാണ് കമ്പനി അധികൃതർ േഫാൺ വിപണിയിൽ നിന്ന് തിരിച്ച് വിളിച്ചത്. 25 ലക്ഷം നോട്ട് 7 സ്മാർട്ട്ഫോൺ തിരിച്ചു വിളിച്ചെങ്കിലും മാറ്റി നൽകിയ േഫാണിനും തീപിടിക്കുന്നെന്ന റിപ്പോർട്ടിനെ തുടർന്നാണ് വിൽപന അവസാനിപ്പിക്കുന്നതിലേക്ക് സാംസങ് നീങ്ങുന്നത്.
കമ്പനി മാറ്റി നൽകിയ േഫാണിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് ഇൗയാഴ്ച സൗത്വെസ്റ്റ് എയർൈലൻ വിമാനത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. നേരത്തെ വിമാനത്തിൽ യാത്ര ചെയ്യുേമ്പാൾ നോട്ട് 7 ഉപയോഗിക്കരുതെന്ന് വിമാന അധികൃതരും മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.