ഒളിമ്പിക്സ് മെഡൽ സ്വപ്നംകണ്ട് ഗസ്സയിലൊരു പെൺകുട്ടി
text_fieldsഗസ്സ സിറ്റി: 2020ൽ ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിൽ ഒരു മെഡൽ; അതാണ് ഗസ്സയിലെ ഫാതിമ അബൂ ശദഖ് എന്ന 13കാരി സ്വപ്നംകാണുന്നത്. ഉൗണിലും ഉറക്കിലും സ്വപ്നം താലോലിക്കുന്നു. ഒരുപാട് വെല്ലുവിളികൾ അതിജീവിച്ചാണ് ആ സ്വപ്നത്തിലേക്ക് അവളെത്തിയത്. 2014ൽ ഇസ്രായേൽ ഗസ്സയിൽ നടത്തിയ യുദ്ധത്തിലാണ് പിതാവിനെ നഷ്ടപ്പെട്ടത്.
അവളുടെ കൺമുന്നിലാണ് അമ്മാവെൻറ കാലുകൾ ബോംബാക്രമണത്തിൽ ചിതറിത്തെറിച്ച് മണ്ണിലേക്ക് വീണത്. വടക്കൻ ഗസ്സയിലെ വീട് തകർന്നടിഞ്ഞത്. ആ യുദ്ധം 51 ദിവസം നീണ്ടുനിന്നു. 2200 ഫലസ്തീനികളും 73 ഇസ്രായേലികളും കൊല്ലപ്പെട്ടു.
ഗസ്സയെന്ന ഉപരോധഗ്രാമത്തിൽ കഴിയുന്ന മറ്റു കുട്ടികളെപോലെ അവളും വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തിയിരുന്നു ഒരിക്കൽ. അംജദ് തേൻറഷ് എന്ന നീന്തൽ കോച്ചാണ് അവളുടെ ദേഷ്യവും അന്തർമുഖത്വവും മാറ്റിയെടുക്കാൻ ശ്രമിച്ചത്. നീന്തലിലൂടെ വിഷാദം മറികടക്കാമെന്ന് അദ്ദേഹം പഠിപ്പിച്ചു. പിതാവ് മരിച്ച് ഒരാഴ്ച കഴിഞ്ഞിേട്ട ഉണ്ടായിരുന്നുള്ളൂ അപ്പോൾ. അവളെയും സഹോദരനെയും നീന്തൽ പഠിപ്പിക്കാമെന്ന വാഗ്ദാനവുമായി അംജദ് ഉമ്മയെ കാണാനെത്തി.
നീന്തൽ പഠിക്കാൻ മകൾക്ക് താൽപര്യമുണ്ടെന്നറിഞ്ഞപ്പോൾ മാതാവ് എതിരുനിന്നില്ല. നാലു വർഷമായി പരിശീലനം തുടരുന്നു. ഗസ്സയിൽ ഇസ്രായേൽ ഉപരോധം തുടരുന്നതിനാൽ നീന്തലിനുള്ള വിദഗ്ധ ഉപകരണങ്ങൾ പോലും ലഭിക്കുന്നില്ല. മതിയായ വലുപ്പമുള്ള നീന്തൽക്കുളങ്ങളില്ലാത്തതും ഉള്ളതുതന്നെ മലിനീകരിക്കപ്പെട്ടതുമായ അവസ്ഥയാണ് ഗസ്സയിലെ മത്സരാർഥികളെ കാത്തിരിക്കുന്നത്.
ഗസ്സയിലെ 95 ശതമാനം കുട്ടികളും കടുത്ത വിഷാദരോഗത്തിെൻറ പിടിയിലാണെന്നാണ് സേവ് ദ ചിൽഡ്രൻ എന്ന സന്നദ്ധസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
1996 മുതൽ ഫലസ്തീൻ ഒളിമ്പിക്സ് മത്സരങ്ങളിൽ പെങ്കടുക്കുന്നുണ്ട്. അത്ലറ്റിക്സ്, ജൂഡോ, നീന്തൽ എന്നിവയാണ് മത്സരയിനങ്ങൾ.
‘വെള്ളത്തിലിറങ്ങുന്നതു ഭയന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഞാൻ ഒന്നും ഭയപ്പെടുന്നില്ല. ലക്ഷ്യം കാണുന്നതിനുള്ള ചുവടുകളാണിനി മുന്നിൽ. മത്സരത്തിൽ മുഖം കാണിക്കലല്ല, മെഡൽ നേടുകയാണ് ലക്ഷ്യമെന്നും ഫാതിമ ആവർത്തിക്കുന്നു. യോഗ്യത നേടിയാൽ ഗസ്സയിൽ നിന്ന് ഒളിമ്പിക്സിനെത്തുന്ന ആദ്യ വ്യക്തിയാകും ഫാതിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.