ഒരു ബോട്ടിെൻറ കഥ; ഗസ്സയിലെ കഷ്ടപ്പാടിെൻറയും
text_fieldsഗസ്സ സിറ്റി: അബ്ദുൽ മുതി അൽഹാബിലും അദ്ദേഹത്തിെൻറ മീൻപിടിത്ത ബോട്ടും ഒരു പ്രതീകമ ാണ്. ഗസ്സയിലെ ഫലസ്തീൻ ജനത അധിനിവേശകരായ ഇസ്രായേലിെൻറ കടുംപിടിത്തത്തിൽ എത്രമ ാത്രം കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് എന്നതിെൻറ പ്രതീകം. കഴ ിഞ്ഞയാഴ്ച പൊടുന്നനെ അൽഹാബിലിന് ഫലസ്തീൻ അതോറിറ്റി അധികൃതരുടെ ഫോൺകോൾ. മൂന്നു വർഷം മുമ്പ് ഇസ്രായേൽ കണ്ടുകെട്ടിയ തെൻറ ബോട്ട് തിരിച്ചുതരുന്നു എന്ന സന്തോഷവാർത്തയാണ് അദ്ദേഹത്തിന് കേൾക്കാനായത്. എന്നാൽ, അതിനുമുമ്പുള്ള ബോട്ടിെൻറ കഥ കേട്ടാലേ ഗസ്സയിലെ ജനങ്ങൾ ഇസ്രായേലിെൻറ കരാളഹസ്തങ്ങളിൽ പിടയുന്നതിെൻറ നേർചിത്രം വ്യക്തമാവൂ. 17 മീറ്റർ നീളമുള്ള ഹാബിലിെൻറ ബോട്ട് ഗസ്സയിലെതന്നെ വലിയ ബോട്ടുകളിലൊന്നാണ്. 2015 ജനുവരി 26നാണ് ഗസ്സ തീരത്ത് തങ്ങൾക്ക് അനുവദിക്കപ്പെട്ട സ്ഥലത്ത് മത്സ്യബന്ധനത്തിലേർപ്പെട്ട ബോട്ടിന് നേരെ ഇസ്രായേൽ നാവിക ബോട്ടുകൾ പ്രകോപനമില്ലാതെ വെടിയുതിർക്കുന്നത്. കേടുപാട് പറ്റിയ ബോട്ട് ഭാഗികമായി മുങ്ങി. ബോട്ടിലുണ്ടായിരുന്ന ഹാബിലിെൻറ മകൻ റാമി അൽഹാബിൽ അടക്കം നാലു തൊഴിലാളികളെ ഇസ്രായേൽ സൈന്യം പിടിച്ചുകൊണ്ടുപോകുകയും ചെയ്തു.
പകുതി മുങ്ങിയ ബോട്ട് വീണ്ടെടുക്കാൻ ഒമ്പത് ദിവസത്തിനുശേഷമാണ് ഹാബിലിന് ഇസ്രായേൽ അധികൃതർ അനുമതി നൽകിയത്. 16 ലക്ഷത്തോളം രൂപ ചെലവഴിച്ച് നന്നാക്കിയ ബോട്ട് 2016 സെപ്റ്റംബർ എട്ടിന് ഇസ്രായേൽ സൈന്യം വീണ്ടും ആക്രമിച്ചു. ഇത്തവണ ബോട്ട് കണ്ടുകെട്ടി ഇസ്രായേലിലെ അഷ്ദോദ് തുറമുഖത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇസ്രായേൽ സുപ്രീംകോടതി വരെയെത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹാബിലിന് ബോട്ട് തിരിച്ചുകിട്ടിയത്. കര അതിർത്തി വഴി ബോട്ട് കൊണ്ടുവന്നതിനുള്ള ചെലവായി രണ്ടു ലക്ഷത്തോളം രൂപഈടാക്കുകയും ചെയ്തു ഇസ്രായേൽ അധികൃതർ. ബോട്ട് തകർന്ന അവസ്ഥയിലാണെന്നും 30 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിയെങ്കിലും നടത്തിയാലേ കടലിലിറക്കാനാവൂ എന്നും ഹാബിൽ പറഞ്ഞു. ഹാബിലിെൻറ ബോട്ടിൽ 34 പേർ ജോലിയെടുത്തിരുന്നതായി അതിലൊരാളായ നാഹിദ് അബൂറൈല പറയുന്നു. ഇവരോരുത്തരും ഏഴ് മുതൽ 10 വരെ പേരടങ്ങിയ കുടുംബത്തിെൻറ അത്താണികളാണ്. ഒറ്റയടിക്ക് ഇത്രയും പേരുടെ കുടുംബങ്ങൾക്കാണ് ജീവിതോപാധി നഷ്ടമായത്.
ഇതാണ് ഗസ്സയുടെ അവസ്ഥ. കാര്യമായ വിഭവങ്ങളില്ലാത്ത ഗസ്സക്കാരുടെ പ്രധാന ജീവിതമാർഗങ്ങളിലൊന്നാണ് മത്സ്യബന്ധനം. അതിനാണ് കർശനമായ നിയന്ത്രണങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയും ഇസ്രായേൽ തടയിടുന്നത്. ഇത് ഒരു ഹാബിലിെൻറ ബോട്ടിെൻറ മാത്രം അവസ്ഥയല്ലെന്ന് ഗസ്സ ഫിഷർമെൻ യൂനിയൻ മേധാവി സകരിയ ബാകിർ പറയുന്നു. മിക്ക ദിവസവും ഗസ്സക്കാരുടെ ബോട്ടുകൾ ആക്രമിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അറുപത്തഞ്ചിലധികം ബോട്ടുകൾ ഇസ്രായേലിെൻറ കസ്റ്റഡിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 1995ലെ ഒാസ്ലോ കരാർ പ്രകാരം 20 നോട്ടിക്കൽ മൈൽ വരെ മത്സ്യബന്ധനത്തിന് ഗസ്സക്കാർക്ക് അനുമതിയുണ്ടെങ്കിലും ഇസ്രായേൽ അത് അംഗീകരിച്ചുകൊടുക്കാറില്ല. വടക്കൻമേഖലയിൽ ആറും മധ്യമേഖലയിൽ 12ഉം ദക്ഷിണ മേഖലയിൽ 15ഉം നോട്ടിക്കൽ മൈൽ മാത്രമാണ് അനുവദിക്കുന്നത്. ഇതിനിടയിൽതന്നെ പലപ്പോഴും ബോട്ടുകൾ ഇസ്രായേലിെൻറ ആക്രമണത്തിനിരയാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.