ഗസ്സ വാസയോഗ്യമല്ലാതായെന്ന് യു.എൻ
text_fieldsജറൂസലം: ഗസ്സ മുനമ്പ് വാസയോഗ്യമല്ലാതായിരിക്കുന്നുവെന്ന് യു.എന്നിെൻറ മുന്നറിയിപ്പ്. ഇസ്രായേൽ ഉപരോധത്തിനും ദശകത്തിലേറെ നീണ്ടുനിന്ന ഹമാസ് ഭരണത്തിനുമിടെ ഗസ്സ ഏറ്റവും വേഗത്തിൽ അതിെൻറ ചരമപാതയിലേക്ക് കുതിക്കുകയാണ്. എല്ലാ സൂചനകളും വിരൽചൂണ്ടുന്നത് മോശമായ അവസ്ഥയിലാണ് കാര്യങ്ങൾ എന്നാണ്. ആരോഗ്യം മുതൽ ഉൗർജം വരെയുള്ള മേഖലകളിൽ തങ്ങൾ പ്രവചിച്ചതിനേക്കാൾ അതിവേഗത്തിലുള്ള തകർച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് -യു.എൻ പറയുന്നു. 2020തോടെ ഫലസ്തീൻ വാസയോഗ്യമല്ലാതാവുമെന്നായിരുന്നു യു.എൻ നേരത്തെ പ്രവചിച്ചിരുന്നത്.
ദിവസത്തിൽ രണ്ടു മണിക്കൂർ മാത്രമാണ് ഇവിടെ വൈദ്യുതി. വൈദ്യചികിൽസക്ക് മാർഗങ്ങൾ ഇല്ലാതായി. തൊഴിലില്ലായ്മ 60 ശതമാനത്തിനു മുകളിൽ ആണ്. മിക്ക ആളുകളെയും സംബന്ധിച്ചിടത്തോളം ഇവിടെയുള്ള താമസം എന്നത് ഇതിനകം തന്നെ സാധ്യമല്ലാതായി -ഫലസ്തീനിലേക്കുള്ള യു.എന്നിെൻറ മുതിർന്ന മനുഷ്യാവകാശ മേധാവി റോബർട്ട് പൈപ്പർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.