ഭീകരതയെ ജര്‍മനി സഹായിക്കുന്നതായി ഉര്‍ദുഗാന്‍
text_fieldsഅങ്കാറ: ജര്‍മനി ഭീകരതയെ സഹായിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കി മന്ത്രിമാര്‍ പങ്കെടുക്കേണ്ട രണ്ട് പരിപാടികള്‍ക്ക് ജര്‍മനി അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി ഉര്‍ദുഗാന്‍ രംഗത്തുവന്നിരിക്കുന്നത്.
തുര്‍ക്കിയിലെ പട്ടാള അട്ടിമറിശ്രമത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ ഇതോടെ രൂക്ഷതയിലത്തെി. തുര്‍ക്കിയിലെ പ്രമുഖ കുര്‍ദിഷ് നേതാവിന് സ്ഥിരമായി ജര്‍മനിയില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്‍കുകയും ഉര്‍ദുഗാന്‍ സര്‍ക്കാറിലെ മന്ത്രിമാര്‍ക്കിത് നിഷേധിക്കുകയും ചെയ്തതാണ് പ്രസിഡന്‍റിനെ പ്രസ്താവനക്ക് പ്രേരിപ്പിച്ചത്. തുര്‍ക്കിയില്‍ പിടിയിലായ ജര്‍മന്‍ പത്രപ്രവര്‍ത്തകന്‍ കുര്‍ദിഷ് വിമതരുടെ ചാരനാണെന്നും ഇസ്തംബൂളില്‍ ഉര്‍ദുഗാന്‍ പറഞ്ഞു.
ജര്‍മനിയിലെ പ്രാദേശിക ഭരണകൂടമാണ് തുര്‍ക്കി ജസ്റ്റിസ് മന്ത്രി ബകിര്‍ ബൊസ്ദാഗ് പങ്കെടുക്കേണ്ട പരിപാടി വെട്ടിച്ചുരുക്കിയത്. ഇതിന് പിന്നാലെ ജര്‍മന്‍ അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞിരുന്നു. മറ്റൊരു സംഭവത്തില്‍ സാമ്പത്തികകാര്യ മന്ത്രി പങ്കെടുക്കേണ്ട പരിപാടിക്കും ജര്‍മന്‍ അധികൃതര്‍ അനുമതി നിഷേധിച്ചു. രണ്ടു പരിപാടിയും ഭരണഘടനാ മാറ്റം സംബന്ധിച്ച് നടക്കുന്ന ഹിതപരിശോധനയിലെ സര്‍ക്കാര്‍ അനുകൂല നിലപാടിന്‍െറ പ്രചാരണത്തിനാണ് സംഘടിപ്പിച്ചത്. ഉര്‍ദുഗാന്‍ സര്‍ക്കാറിന്‍െറ ജനകീയത വിലയിരുത്തപ്പെടുന്ന ഹിതപരിശോധനയുടെ പ്രചാരണം തടസ്സപ്പെടുത്തിയതാണ് തുര്‍ക്കിയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
അതേസമയം, ജര്‍മന്‍ സര്‍ക്കാറിന് പരിപാടികള്‍ക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ ബന്ധമില്ളെന്നും നഗരസഭകളുടെ സാധാരണ നടപടി മാത്രമാണിതെന്നും ചാന്‍സലര്‍ അംഗല മെര്‍കല്‍ പ്രതികരിച്ചു. മെര്‍കല്‍ വിഷയം തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യദ്രിമുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. സംസാരം നല്ലനിലയിലായുന്നെന്ന് പ്രധാനമന്ത്രി പിന്നീട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.