റോഹിങ്ക്യൻ അഭയാർഥികൾക്ക് അഭയം നൽകും –മലേഷ്യ
text_fieldsക്വാലാലംപുർ: റോഹിങ്ക്യൻ അഭയാർഥികൾക്ക് താൽക്കാലിക അഭയം നൽകുമെന്ന് മലേഷ്യ. മാരിടൈം എൻഫോഴ്സ്മെൻറ് ഏജൻസി ഡയറക്ടർ ജനറൽ ദുൽകിഫ്ലി അബൂബക്കറാണ് ഇക്കാര്യം പറഞ്ഞത്. വരുംദിവസങ്ങളിൽ കൂടുതൽ അഭയാർഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലവർഷം വരുന്നതിനാൽ അടുത്ത മാസങ്ങളിൽ യാത്ര ഏറെ ദുഷ്കരമായി മാറും. അത്യാവശ്യ സൗകര്യങ്ങൾ ചെയ്തു നൽകിയ ശേഷം അഭയാർഥികളെ മറ്റിടങ്ങളിലേക്ക് പറഞ്ഞുവിടാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ, മാനുഷിക പരിഗണ വെച്ച് അതിനു സാധിക്കില്ല. 10 ലക്ഷം അഭയാർഥികൾക്ക് ഇതുവരെ മലേഷ്യയിൽ അഭയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഹിങ്ക്യകളെ നിയമവിരുദ്ധ അഭയാർഥികളായി കണക്കാക്കുന്നതിനുള്ള യു.എൻ കൺവെൻഷനിൽ മലേഷ്യ ഒപ്പുവെച്ചിട്ടില്ല. ബംഗ്ലാദേശ് -മലേഷ്യ അതിർത്തിയിൽ അഭയാർഥികളെ സഹായിക്കുന്നതിനായി ദൗത്യസംഘത്തെ അയക്കുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ് പറഞ്ഞു.
മലേഷ്യൻ സായുധ സേനയുടെ നേതൃത്വത്തിലാണ് ദൗത്യം നടത്തുന്നത്. മ്യാന്മറിൽ തുടരുന്ന റോഹിങ്ക്യൻ അടിച്ചമർത്തലിെനതിരെയുള്ള പ്രതികരണമായാണ് സായുധസേനയെ വിന്യസിക്കുന്നത്. ശനിയാഴ്ച ദൗത്യം ആരംഭിക്കും. മലേഷ്യ എയർലൈൻ, മലിൻദോ എയർ എന്നിവയുടെ സഹായവും ലഭ്യമാക്കും. ബംഗ്ലാദേശുമായി ചേർന്ന് അതിർത്തിയിൽ മിലിട്ടറി ആശുപത്രി സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കും.
യുനൈറ്റഡ് നാഷൻസ് ഹൈകമീഷണർ ഫോർ റഫ്യൂജീയിലൂടെ(യു.എൻ.എച്ച്.സി.ആർ) മലേഷ്യയിൽ 59,000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, യഥാർഥ കണക്ക് ഇതിെൻറ ഇരട്ടി വരും. തായ്ലൻഡും അഭയാർഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.