ജുങ്കോ താബെക്ക് പിറന്നാൾ മധുരവുമായി ഗൂഗ്ൾ ഡൂഡ്ൽ
text_fieldsന്യൂയോർക്: എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജുങ്കോ താബെയുടെ 80ാം പിറന്നാള്‍ ദിനത്തി ല്‍ ആദരമര്‍പ്പിച്ച് പ്രത്യേക ഡൂഡിലൊരുക്കി ഗൂഗ്ൾ. 1975 മേയ് 16നാണ് ജുങ്കോ എവറസ്റ്റ് കീ ഴടക്കിയത്. എവറസ്റ്റ് കീഴടക്കുന്ന 36ാമത്തെ വ്യക്തിയായിരുന്നു അവർ. ഏഴു ഭൂഖണ്ഡങ്ങളിലെ ഏഴു കൊടുമുടികൾ ആദ്യമായി കീഴടക്കിയ വനിത ജുങ്കോയായിരുന്നു. 1992ലാണ് ആ നേട്ടം സ്വന്തമാക്കിയത്.
1939ല്‍ ജപ്പാന് ഫുകുഷിമയിലെ മിഹാരു എന്ന ചെറിയ പട്ടണത്തിൽ ജനിച്ച ജുങ്കോ 10ാം വയസ്സിൽ പര്‍വതാരോഹണം തുടങ്ങി. സ്കൂളില്‍നിന്ന് നാസുപര്വത നിരകളിലേക്ക് നടത്തിയ ഒരു യാത്രയില്‍ അധ്യാപികയുടെ സഹായത്തോടെ കൊച്ചു ജുങ്കോ നാസുവിനെ കീഴടക്കി. അതോടെ പര്‍വതാരോഹണം ഒരു ഹരമായി. ബിരുദ പഠന സമയത്തുതന്നെ ഷോവ വിമന്‍സ് സര്‍വകലാശാലയിലെ പര്‍വതാരോഹക ക്ലബില്‍ അംഗമായിരുന്ന അവര്‍ 1969ല്‍ വനിതകള്‍ക്കായി പര്‍വതാരോഹക ക്ലബ് സ്ഥാപിച്ചു.
1972ഓടെ ജപ്പാനിലെ മികച്ച പര്‍വതാരോഹക എന്ന പേരിൽ അറിയപ്പെട്ടു. പിന്നീടാണ് എവറസ്റ്റ് കീഴടക്കണമെന്ന ആഗ്രഹം ഉള്ളിലുറച്ചത്. 1975 മേയ് നാലാം തീയതിയാണ് ജുങ്കോ നേതൃത്വം നൽകിയ സംഘം എവറസ്റ്റ് യാത്ര തുടങ്ങിയത്. ടെൻറുകൾ ഒലിച്ചുപോയതടക്കം ഏറെ വെല്ലുവിളികൾ നേരിട്ട് ജുങ്കോ മേയ് 16ന് എവറസ്റ്റ് കീഴടക്കി. പര്‍വതാരോഹണത്തിനിടെ പരിചയപ്പെട്ട മസനോബു തബെയി ആണ് ജീവിത പങ്കാളി. ദമ്പതികൾക്ക് രണ്ടുമക്കൾ പിറന്നു. അർബുദ ബാധിതയായ ജുങ്കോ 2016 ഒക്ടോബറില്‍ അന്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.