എല്ലാവരുമായും സൗഹൃദം, സമദൂരം –ഗോതാബായ രാജപക്സ
text_fieldsകൊളംബോ: എല്ലാ രാജ്യങ്ങളുമായും സൗഹൃദം നിലനിർത്തുമെന്നും ദേശസുരക്ഷക്ക് മുൻഗണന നൽകുന്നതിെൻറ ഭാഗമായി വൻശക്തികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിഷ്പക്ഷത പാലി ക്കുമെന്നും പുതിയ ശ്രീലങ്കൻ പ്രസിഡൻറ് ഗോതാബായ രാജപക്സ.
തിങ്കളാഴ്ച നടന്ന സ ത്യപ്രതിജ്ഞ ചടങ്ങിലാണ് അളന്നുമുറിച്ച വാക്കുകളിൽ തെൻറ വിദേശനയം അദ്ദേഹം വ്യക് തമാക്കിയത്. ശ്രീലങ്കയെ സുസ്ഥിര വികസനത്തിലേക്ക് നയിക്കുന്നതിനുള്ള യു.എൻ ശ്രമങ്ങ ളെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനുരാധപുരയിലെ റുവനവെലി സെയ ബുദ്ധക്ഷേത്രത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യ സന്നിഹിതനായിരുന്നു. ഭൂരിപക്ഷ സിംഹള വോട്ടുകളാണ് തന്നെ വിജയിപ്പിച്ചതെന്ന് പിന്നീട് എ.എഫ്.പി വാർത്ത ഏജൻസിയോട് ഗോതാബായ പറഞ്ഞു. സിംഹള വോട്ടുകൊണ്ടേ വിജയിക്കാനാവൂ എന്നറിയാമായിരുന്നു. തമിഴ്-മുസ്ലിം വിഭാഗങ്ങളോട് തന്നെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികരണം ആശാവഹമായിരുന്നില്ല. എന്നിരുന്നാലും പുതിയ ശ്രീലങ്കയെ നിർമിക്കാനുള്ള ശ്രമങ്ങളിൽ തനിക്കൊപ്പം ചേരണമെന്ന് അവരോട് ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
ബുദ്ധ വൈകാരികത ജ്വലിപ്പിച്ച സത്യപ്രതിജ്ഞ ചടങ്ങ്
കൊളംബോ: ശ്രീലങ്കയുടെ ഏഴാമത്തെ പ്രസിഡൻറായി ഗോതാബായ രാജപക്സ അധികാരമേറ്റെടുത്തത് ബുദ്ധ-സിംഹള വൈകാരികത ജ്വലിപ്പിച്ച്. തലസ്ഥാനമായ കൊളംബോക്ക് 200 കിലോമീറ്റർ അകലെയുള്ള പൗരാണിക സിംഹള നാഗരിക പട്ടണമായ അനുരാധപുരയിലെ റുവനവെലി സെയ ബുദ്ധക്ഷേത്രത്തിലായിരുന്നു സത്യപ്രതിജ്ഞ.
ആദ്യമായാണ് ഒരു പ്രസിഡൻറ് തലസ്ഥാന നഗരിക്ക് പുറത്ത് സത്യപ്രതിജ്ഞ ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയുടെ സാന്നിധ്യത്തിൽ പ്രസിഡൻറിെൻറ സെക്രട്ടറി ഉദയ ആർ. സേനവിരത്ന ചടങ്ങിന് നേതൃത്വം നൽകി. തെൻറ സ്ഥാനാർഥിത്വത്തെ പിന്തുണച്ച ബുദ്ധ സന്യാസി സമൂഹത്തിനും ഭൂരിപക്ഷ സിംഹള സമൂഹത്തിനും ഗോതാബായ നന്ദി പറഞ്ഞു.
ലോകമൊട്ടാകെയുള്ള ബുദ്ധമത വിശ്വാസികൾ പവിത്രമായി കരുതുന്ന ഒട്ടേറെ തിരുശേഷിപ്പുകളടങ്ങിയതാണ് ബി.സി 140ൽ പണിത റുവനവെലി സെയ ബുദ്ധക്ഷേത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.