സർക്കാർ രൂപവത്കരണം; ഗോടബയക്കു മുന്നിൽ കടമ്പകളേറെ
text_fieldsകൊളംബോ: ശ്രീലങ്കയിൽ സർക്കാർ രൂപവത്കരണത്തിന് പ്രസിഡൻറ് ഗോടബയ രാജപക്സ ക്കു മുന്നിൽ വെല്ലുവിളികളേറെ. രാജ്യത്ത് 2015ലെ ഭരണഘടന ഭേദഗതിപ്രകാരം പ്രസിഡ
ൻറി െൻറ പ്രത്യേക അധികാരങ്ങൾ എടുത്തുകളഞ്ഞതാണ്. സുപ്രധാന അധികാരങ്ങളെല്ലാം പാർലമെൻ റിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷത്തിനാണ്. തിങ്കളാഴ്ച സ്ഥാനാരോഹണത്തിനിടെയാണ് പു തിയ സർക്കാർ രൂപവത്കരിക്കുമെന്ന് ഗോടബയ പ്രഖ്യാപിച്ചത്.
നിലവിലെ പ്രധാനമന്ത്രി റെനിൽ വിക്രമസിംെഗയെ മാറ്റി സഹോദരനും മുൻ പ്രസിഡൻറുമായ മഹീന്ദ രാജപക്സയെ പ്രധാനമന്ത്രിയാക്കി അധികാരം രാജപക്സ കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. എന്നാൽ, വിക്രമസിംെഗ രാജിവെച്ചാലല്ലാതെ അധികാരം പിടിക്കാൻ കഴിയില്ല. ഭരണഘടനപ്രകാരം പ്രധാനമന്ത്രിയെ പുറത്താക്കാൻ പ്രസിഡൻറിന് അധികാരമില്ല. അതേസമയം, ഉടൻ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി പുതിയ സർക്കാർ രൂപവത്കരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറിന് അധികാരമുണ്ട്.
രാജ്യത്ത് ഉടൻ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സ്പീക്കർ കാരു ജയസൂര്യയും അറിയിച്ചു. ഷെഡ്യൂൾ പ്രകാരം 2020 ആഗസ്റ്റിലാണ് പാർലമെൻറ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. സർക്കാർ രൂപവത്കരണത്തിന് ഇപ്പോൾ മൂന്നുവഴികളാണ് മുന്നിലുള്ളതെന്നും ജയസൂര്യ വ്യക്തമാക്കി. അടുത്ത വർഷം മാർച്ചോടെ പാർലമെൻറ് പിരിച്ചുവിട്ട് ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടത്തുക. അതല്ലെങ്കിൽ, മൂന്നിൽ രണ്ട് എം.പിമാരുടെ പിന്തുണയോടെ പാർലമെൻറ് എത്രയും പെട്ടെന്ന് പിരിച്ചുവിടുക. നിലവിലെ സർക്കാറിനെ രാജിവെപ്പിച്ച് പുതിയ പ്രസിഡൻറിെൻറ നേതൃത്വത്തിൽ കാവൽ മന്ത്രിസഭ രൂപവത്കരിക്കുകയാണ് മൂന്നാമത്തേത്. പാർലമെൻറ് പാർട്ടി നേതാക്കൾ ഉടൻ യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. വിക്രമസിംഗെ രാജിവെക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. രാജിവെക്കാൻ തയാറായില്ലെങ്കിൽ പാർട്ടി സ്വന്തം വഴി തേടുമെന്നും യുനൈറ്റഡ് നാഷനൽ പാർട്ടിയുടെ (യു.എൻ.പി) എം.പി നളിൻ ബന്ദാര മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ കൊളംബോയിലെത്തി ഗോടബയയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഈ മാസം 29ന് ഇന്ത്യ സന്ദർശിക്കുമെന്ന് ലങ്കൻ പ്രസിഡൻറ് ഉറപ്പുനൽകിയതായി അദ്ദേഹം അറിയിച്ചു. പുതിയ പ്രസിഡൻറ് അധികാരത്തിലെത്തിയ ശേഷം ലങ്ക സന്ദർശിക്കുന്ന ആദ്യ വിദേശകാര്യ മന്ത്രിയാണ് ജയ്ശങ്കർ. ലങ്കയുമായുള്ള ഊഷ്മള ബന്ധം ഉറപ്പിക്കുന്നതിെൻറ ഭാഗമായാണ് സന്ദർശനം. ഗോടബയയുടെ വിജയം ഇന്ത്യ ആശങ്കയോടെയാണ് വീക്ഷിച്ചത്. എന്നാൽ ഗോടബയ ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ ശ്രമിക്കുമെന്നും ചൈനയുമായുള്ള വ്യാപാരബന്ധം കരുതലോടെയായിരിക്കുമെന്നുമാണ് വിലയിരുത്തൽ.
10 വർഷത്തോളം അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ ഐ.ടി പ്രഫസറായിരുന്നു ഗോടബയ. അതിനാൽ മേഖലയിൽ യു.എസിെൻറ താൽപര്യങ്ങൾക്ക് വിരുദ്ധമായി അദ്ദേഹം പ്രവർത്തിക്കില്ലെന്ന വലിയിരുത്തലിലാണ് നയതന്ത്രവിദഗ്ധർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.