അഴിമതി: നവാസ് ശരീഫിന് 10 വർഷം ജയിൽ
text_fieldsഇസ്ലാമാബാദ്: അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് 10 വർഷം കഠിന തടവ്. കേസിലെ മറ്റു പ്രതികളായ ശരീഫിെൻറ മകൾ മറിയത്തിന്(44) ഏഴു വർഷവും മരുമകൻ റിട്ട. ക്യാപ്റ്റൻ സഫ്ദറിന് ഒരു വർഷവും തടവ് വിധിച്ചിട്ടുണ്ട്.
തടവു കൂടാതെ നവാസ് ശരീഫ് 80 ലക്ഷം പൗണ്ടും(73 കോടിയോളം രൂപ) മറിയം 20 ലക്ഷം പൗണ്ടും(18.2 കോടി രൂപ) പിഴയടക്കുകയും വേണം. കേസിൽ സഹകരിക്കാത്തതിനാണ് സഫ്ദറിന് ശിക്ഷ വിധിച്ചത്. ലണ്ടനിലെ സമ്പന്നപ്രദേശമായ അവെൻഫീൽഡിൽ നാല് ആഡംബര ഫ്ലാറ്റുകൾ സ്വന്തമാക്കിയ കേസിലാണ് അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി മുഹമ്മദ് ബശീർ ശിക്ഷ വിധിച്ചത്.
ഉന്നതരുടെ അനധികൃത സമ്പാദ്യവിവരങ്ങൾ പാനമ രേഖകൾ വഴി പുറത്തുവന്നതിനെത്തുടർന്ന് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ(എൻ.എ.ബി) എടുത്ത മൂന്ന് കേസുകളിലൊന്നിലാണ് കോടതി തടവ് വിധിച്ചത്. അഞ്ചുതവണ മാറ്റിവെച്ചശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്.അർബുദ ബാധിതയായ ഭാര്യ കുൽസൂം നവാസിെൻറ ചികിത്സക്കായി ലണ്ടനിലാണിപ്പോൾ 68കാരനായ ശരീഫും കുടുംബവും.
ശരീഫിെൻറ അസാന്നിധ്യത്തിലാണ് അടച്ചിട്ട കോടതിമുറിയിൽ 100 പേജ് വിധി ജഡ്ജി വായിച്ചത്. ജൂലൈ 25ന് പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിെക്ക വന്ന വിധി, ശരീഫിെൻറ പാർട്ടിയായ പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് വിഭാഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ മകൾ മറിയത്തിനും മരുമകൻ സഫ്ദറിനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. വിചാരണക്ക് ഹാജരാകാതിരുന്ന ശരീഫിെൻറ മക്കളായ ഹസനെയും ഹുസൈനെയും ഒളിവിലുള്ള പ്രതികളായി കോടതി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.