റോഹിങ്ക്യകളെ കടത്തിയ കേസ്: മുൻ തായ് സൈനിക മേധാവി ഉൾപ്പെടെ 40 പേർ കുറ്റക്കാർ
text_fieldsബാേങ്കാക്ക്: രാജ്യം കണ്ടതിൽവെച്ച് ഏറ്റവും വലിയ മനുഷ്യക്കടത്തു കേസിൽ മുൻ സൈനിക മേധാവി മാനസ് കൊപാങ് ഉൾപ്പെടെ 40 പേർ കുറ്റക്കാരെന്ന് തായ്ലൻഡ് കോടതി വിധി. ബാേങ്കാക്കിൽ നടന്ന കൂട്ട വിചാരണക്കൊടുവിലാണ് ബംഗ്ലാദേശികളെയും റോഹിങ്ക്യൻ മുസ്ലിംകളെയും കടത്തിയ കേസിൽ വിധിപ്രഖ്യാപനം. വിചാരണ മൂന്നുദിവസം നീണ്ടു. 21 സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ 102 ആളുകളെ വിചാരണ ചെയ്തു. തായ്ലൻഡിൽ ആദ്യമായാണ് സൈനിക മേധാവി മനുഷ്യക്കടത്തു കേസിൽ പ്രതിയാകുന്നത്. മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
2015ലാണ് കേസിനാസ്പദ സംഭവം. മ്യാന്മറിൽനിന്നു പലായനം ചെയ്ത നൂറുകണക്കിന് റോഹിങ്ക്യൻ മുസ്ലിംകളെയും ബംഗ്ലാദേശികളെയും രക്ഷപ്പെടുത്താമെന്ന വാഗ്ദാനവുമായി മനുഷ്യക്കടത്തു സംഘം തായ്ലൻഡിലേക്ക് കടത്തുകയായിരുന്നു. മ്യാന്മറിൽനിന്ന് റോഹിങ്ക്യകളെയും ബംഗ്ലാേദശികളെയും തായ്ലൻഡിലേക്കു കടത്തി പിന്നീട് അവരെ സിേങ്കാര പ്രവിശ്യയിലെ ക്യാമ്പിൽ തടവിലാക്കുകയും വിട്ടുകിട്ടാൻ കുടുംബത്തോട് മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. പണം എത്തിച്ചില്ലെങ്കിൽ അവരെ കഴുത്തറുത്തു കൊല്ലുമെന്നും ഭീഷണിമുഴക്കി. തടങ്കൽപാളയത്തിൽനിന്ന് രക്ഷപ്പെടാതിരിക്കാൻ കൈകൾ കൂട്ടിക്കെട്ടി. അപൂർവമായി മാത്രം ഭക്ഷണം നൽകി. 2015ൽ തായ്ലൻഡിലെ സിേങ്കാര പ്രവിശ്യയിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതോടെയാണ് അന്വേഷണത്തിെൻറ തുടക്കം.
കുഴിമാടങ്ങളിൽനിന്ന് 36 മൃതദേഹങ്ങൾ പുറത്തെടുത്തതോടെയാണ് മനുഷ്യക്കടത്തു സംഘങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയത്. അന്താരാഷ്ട്ര സമ്മർദമേറിയതോടെ മനുഷ്യക്കടത്തുസംഘങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് തായ്ലൻഡ് സർക്കാർ പ്രഖ്യാപിച്ചു. 2015ലാണ് മാനസ് കൊപാങ്ങിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് റോഹിങ്ക്യൻ അഭയാർഥികൾ വലിയ വില കൊടുക്കേണ്ടിവന്നു. അറസ്റ്റ് ഭയന്ന് മനുഷ്യക്കടത്തുകാർ ആളുകളെ നിറച്ച ബോട്ടുകൾ നദിയിലുപേക്ഷിച്ചതോടെ ആയിരങ്ങൾ മരിച്ചതായി യു.എൻ അഭയാർഥി ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.