താലിബാൻ ആയുധം താഴെ വെക്കണമെന്ന് ഹിക്മത്യാർ
text_fieldsകാബൂൾ: താലിബാൻ ആയുധം താഴെവെച്ച് അഫ്ഗാൻ സർക്കാറുമായി ചർച്ചക്ക് തയാറാകണെമന്ന് ഹിസ്ബെ ഇസ്ലാമി നേതാവ് ഗുൽബുദ്ദീൻ ഹിക്മത്യാർ. കിഴക്കൻ അഫ്ഗാനിസ്താനിലെ ലാഖ്മാൻ പ്രവിശ്യയിൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹിക്മത്യാർ. 20 വർഷത്തിനിടെ ആദ്യമായാണ് ഇദ്ദേഹം പൊതുജനമധ്യേയെത്തുന്നത്. 200ഒാളം ആളുകളാണ് അദ്ദേഹത്തെ സ്വീകരിക്കാനുണ്ടായിരുന്നത്.
താലിബാൻ ആർക്കെതിരെയാണ് യുദ്ധം ചെയ്യുന്നത്. സർക്കാറിനെതിരെയോ അതോ നിരപരാധികളായ ജനങ്ങൾക്കെതിയോ? അദ്ദേഹം ചോദിച്ചു. ‘‘താലിബാൻ സഹോദരങ്ങളെ നിങ്ങൾ ആയുധങ്ങൾ താഴെവെച്ച് മുന്നോട്ടുവരുക. നിങ്ങളെ സഹോദരങ്ങൾ എന്നു സംബോധന ചെയ്യുന്ന ആദ്യത്തെയാളായിരിക്കും ഞാൻ. നമുക്ക് സമാധാനത്തെയും ക്ഷേമത്തെയും കുറിച്ച് സംസാരിക്കാം. ഇൗ സമാധാന പ്രക്രിയയിൽ ഞങ്ങളോടൊപ്പം ചേരുക’’ -ഹിക്മത്യാർ ആവശ്യപ്പെട്ടു. ഹിക്മത്യാറുടെ തിരിച്ചുവരവിൽ അഫ്ഗാൻ ജനതക്ക് സമ്മിശ്രപ്രതികരണമാണ്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളിൽ ഹിക്മത്യാർക്ക് പങ്കുവഹിക്കാൻ കഴിയുമോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. വരുംദിവസങ്ങളിൽ അദ്ദേഹം കാബൂളിൽ പ്രസംഗം നടത്തുെമന്ന് റിപ്പോർട്ടുണ്ട്. 1970കളിലാണ് ഹിക്മത്യാർ ഹിസ്ബെ ഇസ്ലാമി സ്ഥാപിച്ചത്. 2003ൽ ഇദ്ദേഹത്തെ യു.എസ് തീവ്രവവാദിയായി മുദ്രചാർത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ യു.എൻ രക്ഷാസമിതി ഉപരോധങ്ങൾ അവസാനിപ്പിച്ചതോടെയാണ് ഹിക്മത്യാർക്ക് അഫ്ഗാനിൽ തിരിച്ചെത്താൻ അവസരമൊരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.