അഫ്ഗാനിൽ ടെലിവിഷൻ സ്റ്റേഷനു നേരെ ഭീകരാക്രമണം
text_fieldsജലാലാബാദ്: അഫ്ഗാനിസ്താനിലെ ഔദ്യോഗിക ടെലിവിഷൻ സ്റ്റേഷനു നേരെ ഭീകരാക്രമണം. ജലാലാബാദിലെ കേന്ദ്രത്തിനുനേരെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. മൂന്നുപേരാണ് ആയുധവുമായി കെട്ടിടത്തിനുള്ളിലേക്ക് എത്തിയത്. ഇതിൽ രണ്ടു പേർ ചാവേറുകളായി പൊട്ടിത്തെറിക്കുകയായിരുന്നു. അവശേഷിക്കുന്ന ഒരാൾ സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നുവെന്നാണ് റിപ്പോർട്ട്.
ജലാലാബാദ് പ്രവശ്യയുെട ചുമതലയലുള്ള ഗവർണറുടെ ഒാഫീസ് കോമ്പൗണ്ടിന് സമീപത്തുള്ള ആർ.ടി.എ ടെലിവിഷൻ സ്റ്റേഷനിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ടെലിവിഷൻ സ്റ്റേഷനുള്ളിൽ ജീവനക്കാരുൾപ്പെടെ നിരവധിപേർ കുടുങ്ങി കിടക്കുകയാണ്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.
ഒരുസംഘം ആളുകൾ കെട്ടിടത്തിൽ അതിക്രമിച്ചു കടന്നുവെന്ന് അഫ്ഗാൻ സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
പാക് അതിർത്തിയോട് ചേർന്നുള്ള പ്രദേശമാണ് ജലാലാബാദ്. ഇസ്‍ലാമിക് സ്റ്റേറ്റിനും താലിബാനും സ്വാധീനമുള്ള മേഖലയാണിത്. നിലവിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.