ട്രംപ്-കിം ഉച്ചകോടി സുരക്ഷക്ക് നേപ്പാളി ഗൂർഖകൾ
text_fieldsസിംഗപ്പൂർ: അടുത്ത ആഴ്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള ചരിത്രപരമായ ഉച്ചകോടിക്ക് സിംഗപ്പൂർ ആതിഥേയത്വം വഹിക്കുേമ്പാൾ സുരക്ഷാസംവിധാനമൊരുക്കാനെത്തുന്നത് നേപ്പാളി ഗൂർഖകൾ. ഇരുനേതാക്കളും അവരുടെ സ്വകാര്യ സുരക്ഷാ സംവിധാനങ്ങളുമായാണ് എത്തുന്നതെങ്കിലും സിംഗപ്പൂർ പൊലീസും അവരുെട അർധ വിഭാഗമായ ഗൂർഖകളുമാണ് ഉച്ചകോടിയുടെ വേദി, റോഡുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ സുരക്ഷക്ക് നേതൃത്വം നൽകുന്നത്.
സുരക്ഷാ കവചങ്ങളും ബെൽജിയം നിർമിത റൈഫിളുകളും പിസ്റ്റളുകളും അണിഞ്ഞ ഗൂർഖകളെ സിംഗപ്പൂർ നേപ്പാളിൽനിന്നും തെരഞ്ഞെടുത്താണ് സേനയിൽ ചേർത്തത്. ആധുനിക ആയുധങ്ങൾ കൈവശമുണ്ടെങ്കിലും തങ്ങളുടെ പാരമ്പര്യ ആയുധമായ ‘ഗൂഖ്രി’ ഇല്ലാതെ ഗുർഖകൾ പോരാട്ടത്തിനിറങ്ങുകയില്ല. ഒരു തരം വളഞ്ഞ കത്തിയായ ഗൗഖ്രി ഉറയിൽനിന്നും ഉൗരിയാൽ രക്തം കാണാതെ അടങ്ങില്ലെന്നാണ് പ്രമാണം.
ഗൂർഖകളുടെ കായികാഭ്യാസമുറകൾക്കും ശൗര്യത്തിനും മുന്നിൽ അടിപതറിയ ബ്രിട്ടീഷുകാരാണ് ആദ്യം അവരെ തങ്ങളുടെ സേനയിൽ ചേർത്തത്. പിന്നാലെ ഇന്ത്യ, ബ്രൂണെ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ സായുധ വിഭാഗങ്ങളിലും ഗൂർഖകൾ അവരുടെ സാന്നിധ്യം അറിയിച്ചു. കുടുംബമായി നഗരത്തിന് പുറത്തുള്ള മൗണ്ട് വെറോൺ ക്യാമ്പിൽ താമസിക്കുന്ന അവർ രാജ്യത്ത് ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുക്കുേമ്പാൾ ഇടപെടാനും കൂടി വേണ്ടിയാണ് സജ്ജരാക്കിയിരിക്കുന്നത്. 1800നടുത്ത് ഗൂർഖകൾ നിലവിൽ സിംഗപ്പൂർ പൊലീസിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.
അതിനിടെ, ഉച്ചകോടിക്ക് സിംഗപ്പൂരിൽ ഒരുക്കങ്ങൾ തുടങ്ങിയതായി വൈറ്റ്ഹൗസ് വ്യക്തമാക്കി. അടുത്ത ചൊവ്വാഴ്ച രാവിലെ 9ന് അഭിമുഖം ആരംഭിക്കും. എന്നാൽ, ഉച്ചകോടി സിംഗപ്പൂരിലെ ഏത് സ്ഥലത്താണ് നടക്കുക എന്നത് സംബന്ധിച്ച് വെളിപ്പെടുത്തിയിട്ടില്ല. നേരത്തേ കിമ്മിെൻറ പ്രതിനിധി പ്രസിഡൻറിനെ സന്ദർശിച്ച് ചർച്ച നടത്തുകയും കത്ത് കൈമാറുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ട്രംപ് ഉച്ചകോടിയിൽ പെങ്കടുക്കുമെന്ന് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.