10 കോടി രൂപ നഷ്ടപരിഹാരം തേടി മന്ത്രിക്കെതിരെ ഹാഫിസ് സഇൗദിെൻറ വക്കീൽ നോട്ടീസ്
text_fieldsലാഹോർ: അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് 10 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സഇൗദ് പാകിസ്താൻ പ്രതിരോധ മന്ത്രി ഖുർറം ദസ്തഗീറിന് വക്കീൽ നോട്ടീസ് അയച്ചു. യു.എസ് ആവശ്യപ്പെട്ട പ്രകാരം ജമാഅത്തുദ്ദഅ്വയെ പാകിസ്താൻ നിരോധിച്ചതിന് പിന്നാലെയാണ് സഇൗദിെൻറ നടപടി.
ഭീകരസംഘടനകളെ നിരോധിച്ചതുവഴി ഇനിമേൽ സ്കൂൾകുട്ടികൾക്കുനേരെ വെടിയുതിർക്കാൻ അവർക്കാവില്ലെന്ന് നിരോധനം അറിയിച്ച് നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദിത്തപരമാണെന്നും സംഘടനയുടെ പ്രതിച്ഛായക്ക് കളങ്കമേൽപിക്കുന്നതാണെന്നും വക്കീൽ നോട്ടീസിൽ സഇൗദ് പറഞ്ഞു. 14 ദിവസത്തിനകം മന്ത്രി മാപ്പുപറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മുംബൈ സ്ഫോടനക്കേസിലെ സൂത്രധാരനെന്ന് അറിയപ്പെടുന്ന സഇൗദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.