ജറൂസലം; അമേരിക്കയുടെ നിലപാട് മുസ്ലിം വിരുദ്ധവും സയണിസ്റ്റ് അനുകൂലവുമെന്ന് ഹാഫിസ് സഇൗദ്
text_fieldsഇസ്ലാമാബാദ്: അമേരിക്കയുടെ ജറൂസലം നിലപാട് സയണിസ്റ്റ് അനുകൂലവും മുസ്ലിം വിരുദ്ധവുമെന്ന് നിരോധിത സംഘടനയായ ജമാഅതു ദഅ്വ നേതാവ് ഹാഫിസ് സഇൗദ്. ജറൂസലമിനെ ഇസ്രയേലിെൻറ തലസ്ഥാനമാക്കാനുള്ള ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ഇത് അറബ് രാജ്യങ്ങളെ യുദ്ധത്തിലേക്ക് നയിക്കുമെന്നും ഹാഫിസ് സഇൗദ് ഭീഷണി മുഴക്കി.
വീട്ട് തടങ്കലിലായിരുന്ന സഇൗദ് നവംബർ 23നായിരുന്നു മോചിതനായത്. അന്താരാഷ്ട്ര മനുഷ്യാവകാശ കമീഷനിലെ അംഗരാജ്യങ്ങൾ മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് കൂട്ട് നിൽക്കുകയാണെന്നും. ഇത്തരം സംഘടനകൾ ഫലസ്തീനിലും മറ്റ് രാജ്യങ്ങളിലും മുസ്ലിംങ്ങൾ നേരിടുന്ന പീഡനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സഇൗദ് പറഞ്ഞിരുന്നു.
ഇസ്രയേൽ ഫലസ്തീനെ അതിക്രമിക്കുകയാണ്. പാകിസ്താൻ സർകാർ ബാഹ്യശക്തികളുടെ പ്രേരണക്ക് പാത്രമാവാതെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഫലസ്തീനികളുടെ പോരാട്ടത്തിനൊപ്പം നിൽകണമെന്നും സഇൗദ് ആവശ്യപ്പെട്ടു..
നേരത്തെ അമേരിക്ക ഹാഫിസ് സഇൗദിനെ പിടികൂടുന്നവർക്ക് പത്ത് മില്ല്യൺ ഡോളർ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.