ഹാഫിസ് സഈദ് രാജ്യത്തിന് ഭീഷണിയെന്ന് പാക് മന്ത്രി
text_fields
ഇസ്ലാമാബാദ്: ജമാഅത്തുദ്ദഅ്വ തലവന്‍ ഹാഫിസ് സഈദ് രാജ്യത്തിന് കനത്ത ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ളതായി പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫ്. ഹാഫിസ് സഈദിന്‍െറ തീവ്രവാദ ബന്ധത്തെക്കുറിച്ച് ആദ്യമായാണ് ആസിഫ് തുറന്നുസമ്മതിക്കുന്നത്. ജര്‍മനിയിലെ മ്യൂണിക്കില്‍ ഞായറാഴ്ച നടന്ന അന്താരാഷ്ട്ര സുരക്ഷയോഗത്തിലായിരുന്നു ആസിഫിന്‍െറ പ്രസ്താവന. രാജ്യത്തിന്‍െറ സുരക്ഷക്കായാണ് സഈദിനെ വീട്ടുതടങ്കലില്‍ വെച്ചതെന്ന് ആസിഫ് കൂട്ടിച്ചേര്‍ത്തു.
ലാഹോറിലെ വീട്ടില്‍ ജനുവരി 30നാണ് ഇദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്. ഈ മാസം ആദ്യം സഈദിനെ രാജ്യത്തിന് പുറത്തുപോകുന്നതില്‍നിന്നു വിലക്കുന്ന എക്സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റിലും ഉള്‍പ്പെടുത്തിയിരുന്നു. 166 പേര്‍ മരിക്കാനിടയായ 2008ലെ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരകനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2008 നവംബറില്‍ വീട്ടുതടങ്കലില്‍ വെച്ചിരുന്നെങ്കിലും 2009ല്‍ വിട്ടയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഭീകരവാദത്തിനെതിരെ പോരാടുമെന്ന് ആസിഫ് പറഞ്ഞു.
ഭീകരവാദത്തിനെതിരായ യുദ്ധത്തില്‍ പാകിസ്താന്‍ മുന്നിലുണ്ടാവുമെന്ന് ലോകരാജ്യങ്ങളെ അറിയിക്കുന്നു.
സ്വന്തം രാജ്യത്തെ ജനങ്ങളോടും അന്താരാഷ്ട്ര സമൂഹത്തോടുമുള്ള കടമ പാലിക്കാനാണിത്. എന്നാല്‍, പാശ്ചാത്യ രാജ്യങ്ങളുടെ നയം ഇതിനെതിരാണെങ്കില്‍ ഭീകരതക്കെതിരായ പ്രവര്‍ത്തനത്തില്‍ പാകിസ്താന്‍ ഒപ്പമുണ്ടാവില്ളെന്നും ആസിഫ് പറഞ്ഞു. ഭീകരവാദം ഏതെങ്കിലുമൊരു മതവുമായി ബന്ധപ്പെട്ടതല്ളെന്ന് തീവ്രവാദവും ഭീകരവാദവും തടയുന്നതു സംബന്ധിച്ച് നടത്തിയ പാനല്‍ ചര്‍ച്ചയില്‍ ആസിഫ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.