ഹാഫിസ് സഇൗദ് മോചിതനായി; പ്രതിഷേധവുമായി ഇന്ത്യ
text_fieldsലാഹോർ: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅത്തുദ്ദഅ്വയുടെ തലവനുമായ ഹാഫിസ് സഇൗദിനെ പാകിസ്താൻ വീട്ടുതടങ്കലിൽനിന്ന് മോചിപ്പിച്ചു. 10 മാസത്തെ വീട്ടു തടങ്കലിനുശേഷം ഹാഫിസ് സഇൗദിനെ മോചിപ്പിച്ച പാക് നടപടിയിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.
കുറ്റവാളിയെന്ന് പ്രഖ്യാപിച്ച തീവ്രവാദിയെ സമൂഹമധ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് പാകിസ്താൻ നടത്തുന്നതെന്ന് ഇന്ത്യ വിമർശിച്ചു. പാകിസ്താൻ തീവ്രവാദികളെ പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നയം മാറ്റിയിട്ടില്ലെന്നതിെൻറ തെളിവാണിത്. ഇതാണ് പാകിസ്താെൻറ യഥാർഥ മുഖമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിമർശിച്ചു. പാക് നടപടിയിൽ യു.എസും അതൃപ്തി അറിയിച്ചിരുന്നു.
കശ്മീരിനു വേണ്ടി പാകിസ്താനിലെ ജനങ്ങളെ സംഘടിപ്പിക്കുമെന്നും സ്വാതന്ത്ര്യം ഉറപ്പാക്കാൻ കശ്മീരിനെ സഹായിക്കുമെന്നും വീട്ടു തടങ്കലിൽ നിന്ന് മോചിതനായ ശേഷം ഹാഫിസ് സഇൗദ് പറഞ്ഞു. കശ്മീരിനു േവണ്ടി താൻ ശബ്ദമുയർത്തുന്നത് ഇല്ലാതാക്കാനാണ് 10 മാസം വീട്ടു തടങ്കലിലാക്കിയത്. തനിക്കെതിരെയുള്ള ഒരു ആരോപണങ്ങളും തെളിയിക്കാൻ സാധിച്ചിട്ടില്ല. അതിനാലാണ് തന്നെ വെറുതെ വിട്ടത്. ഇന്ത്യ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. കോടതിയുടെ തീരുമാനം തെൻറ നിരപരാധിത്തം തെളിയിക്കുന്നതാണെന്നും ഹാഫിസ് സഇൗദ് പറഞ്ഞു. ഇന്ത്യയുടെ ആവശ്യപ്രകാരം യു.എസ് നടത്തിയ സമ്മർദ്ദ ഫലമായാണ് പാകിസ്താൻ തന്നെ തടവിലാക്കിയതെന്നും സഇൗദ് ആരോപിച്ചു.
ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് ഹാഫിസ് സഇൗദിെൻറ തലക്ക് യു.എസ് ഒരുേകാടി ഡോളർ വിലയിട്ടിരുന്നു. ജനുവരി മുതൽ വീട്ടുതടങ്കലിൽ കഴിയുന്ന ഹാഫിസിനെ മോചിപ്പിക്കാൻ പാക് ജുഡീഷ്യൽ റിവ്യൂ ബോർഡാണ് ഉത്തരവിട്ടത്.
മുംബൈ ഭീകരാക്രമണത്തെ തുടർന്നാണ് 2008ൽ യു.എസ് ട്രഷറി വകുപ്പ് ഹാഫിസിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. മുംബൈ ഭീകരാക്രമണത്തിൽ ആറ് അമേരിക്കക്കാരടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. ലശ്കറെ ത്വയ്യിബയുമായി സഹകരിക്കുന്ന സംഘടനകളിലൊന്നാണ് ജമാഅത്തുദ്ദഅ്വയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.