തെളിവില്ലെങ്കിൽ ഹാഫിസ് സഇൗദിെന മോചിപ്പിക്കേണ്ടി വരും -ലാഹോർ ഹൈകോടതി
text_fieldsലാഹോർ: വീട്ടുതടങ്കലിൽ കഴിയുന്ന ജമാഅത്തുദ്ദഅ്വ തലവൻ ഹാഫിസ് സഇൗദിനെതിരെ പാക് സർക്കാർ തെളിവ് ഹാജരാക്കാത്തതിനെ വിമർശിച്ച് ലാഹോർ ഹൈകോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ദിവസം നിർബന്ധമായും ആഭ്യന്തര സെക്രട്ടറി ഹാജരാവണം. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം ഒരു പൗരെൻറയും തടവുകാലം നീട്ടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ ആഭ്യന്തര സെക്രട്ടറി ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചത്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ജനുവരി 31 മുതൽ സഇൗദും മറ്റു നാല് പേരും വീട്ടുതടങ്കലിലാണ്. രാജ്യത്തെ ഭീകരവിരുദ്ധ കുറ്റം ചുമത്തിയാണ് ഇവരെ തടവിലിട്ടത്. ഇതിനെതിരെ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
ഹരജിക്കാർക്കെതിരെ തങ്ങളുടെ കൈയിൽ ശക്തമായ തെളിവില്ലെന്നാണ് സർക്കാറിെൻറ സമീപനം കാണിക്കുന്നതെന്ന് നിരീക്ഷിച്ച കോടതി, വ്യക്തമായ തെളിവ് ലഭിക്കാതെ തടങ്കൽ തുടരാൻ അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. പാക് സർക്കാറിന് വേണ്ടി ഡപ്യൂട്ടി അറ്റോർണി ജനറൽ ഹാജരായി. തലസ്ഥാനമായ ഇസ്ലാമാബാദിൽ ഒഴിവാക്കാനാവാത്ത ഒൗദ്യോഗിക ഉത്തരവാദിത്തമുള്ളതിനാലാണ് ആഭ്യന്തര സെക്രട്ടറിക്ക് ഹാജരാവാൻ കഴിയാതിരുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.