ഹാഫിസ് സഇൗദ് തീവ്രവാദം പ്രചരിപ്പിക്കുന്നു –പാകിസ്താൻ
text_fieldsലാഹോർ: ജമാഅത്തുദ്ദഅ്വ നേതാവും മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനുമായ ഹാഫിസ് സഇൗദിനെ തള്ളിപ്പറഞ്ഞ് പാകിസ്താൻ. ഹാഫിസ് സഇൗദ് തീവ്രവാദം പ്രചരിപ്പിക്കുകയാണെന്ന് പാക് ആഭ്യന്തരമന്ത്രാലയം ജുഡീഷ്യൽ റിവ്യൂ ബോർഡിനു മുമ്പാകെ അറിയിച്ചു. ആദ്യമായാണ് പാകിസ്താൻ ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
പാക് സുപ്രീംകോടതിയിലെ ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ, ലാഹോർ ഹൈകോടതിജസ്റ്റിസ് അയേഷ എ മാലിക്, ബലൂചിസ്താൻ ഹൈകോടതി ജസ്റ്റിസ് ജമാൽ ഖാൻ മണ്ഡോഖെയ്ൽ എന്നിവരടങ്ങുന്നതാണ് ബോർഡ്.
കശ്മീരികൾക്കായി ശബ്ദമുയർത്തുന്നത് അവസാനിപ്പിക്കാൻ പാക് സർക്കാർ തന്നെ തടങ്കലിൽ വെച്ചിരിക്കയാണെന്ന് കഴിഞ്ഞദിവസം ഹാഫിസ് ബോർഡിനു മുമ്പാകെ ആരോപിച്ചിരുന്നു. ഹാഫിസിനെയും അനുയായികളായ സഫർ ഇക്ബാൽ, അബ്ദുൽ റഹ്മാൻ ആബിദ്, അബ്ദുല്ല ഉബൈദ്, ഖാസി കാഷിഫ് നിയാസ് എന്നിവരെയും തടഞ്ഞുെവച്ചുവെന്നാണ് പരാതി. ഇൗ വാദം തള്ളിയ പാക് ആഭ്യന്തര മന്ത്രാലയം ജിഹാദിെൻറ പേരിൽ തീവ്രവാദം പ്രചരിപ്പിക്കുകയാണ് ഹാഫിസെന്ന് ധരിപ്പിക്കുകയായിരുന്നു. കേസിൽ തുടർവാദം ഇന്ന് നടക്കും.
യു.എന്നിെൻറയും മറ്റു രാജ്യാന്തര സംഘടനകളുടെയും സമ്മർദത്തെ തുടർന്നാണ് സഇൗദിനെയും കൂട്ടാളികളെയും വീട്ടുതടങ്കലിൽ ആക്കിയതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ജനുവരി 30നാണ് ലാഹോർ പൊലീസ് ചൗബുർജിയിലെ ജമാഅത്തുദ്ദഅ്വ ആസ്ഥാനം വളഞ്ഞ് ഹാഫിസ് സഇൗദ് അടക്കം അഞ്ചുപേരെ വീട്ടുതടങ്കലിലാക്കിയത്.
ഹാഫിസ് സഇൗദിെൻറ വീട്ടുതടങ്കൽ കാലാവധി പാക് സർക്കാർ 90 ദിവസം കൂടി നീട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.