ഗസ്സ സംഘർഷം: ഇസ്രായേലുമായി വെടിനിർത്തലിന് തയാറെന്ന് ഹമാസ്
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ രക്തരൂഷിത സംഘർഷം അവസാനിപ്പിക്കുന്നതിെൻറ ഭാഗമായി ഇസ്രായേലുമായി വെടിനിർത്തലിന് തയാറെന്ന് ഹമാസ്. ഇൗജിപ്തിെൻറ മധ്യസ്ഥതയിൽ ചർച്ചക്ക് തയാറെന്നും മുതിർന്ന ഹമാസ് വക്താവ് ഖലീൽ അൽ ഹയ്യ പറഞ്ഞു.
കഴിഞ്ഞദിവസം അർധരാത്രി ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിനു ശേഷമാണ് ഹമാസ് വെടിനിർത്തലിന് തയാറാണെന്ന് അറിയിച്ചത്. ഹമാസിെൻറ പ്രഖ്യാപനം കഴിഞ്ഞ് രണ്ടു മണിക്കൂറോളം ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, നിലവിൽ ഒരുതരത്തിലുള്ള കരാറിനും ധാരണയിലെത്തിയിട്ടില്ലെന്ന് ഇസ്രായേൽ മന്ത്രി നഫ്താലി ബെന്നറ്റ് വ്യക്തമാക്കി. ഇസ്രായേൽ ഇൻറലിജൻസ് മന്ത്രി യിസ്രായേൽ കാത്സ് വെടിനിർത്തൽ സാധ്യതയെ ചോദ്യംചെയ്തു.
എന്നാൽ, ഏറ്റുമുട്ടൽ യുദ്ധത്തിെൻറ വക്കിലെത്തിക്കുന്നതിൽ താൽപര്യമില്ലെന്നും വ്യക്തമാക്കി. ഹമാസിെൻറ തീരുമാനത്തെ ആശ്രയിച്ചിരിക്കും എല്ലാം. ആക്രമണം തുടരാനാണ് ഭാവമെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രായേൽ റേഡിയോക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം അർധരാത്രി ഹമാസിെൻറ ആയുധേകന്ദ്രങ്ങളെന്നു പറഞ്ഞ് ഗസ്സയിലെ ജനവാസകേന്ദ്രങ്ങൾക്കു േനരെ വ്യോമാക്രണം ശക്തമാക്കിയിരുന്നു ഇസ്രായേൽ.
60ഒാളം കേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. നിരവധിപേർ കൊല്ലപ്പെട്ടതായി റിപ്പോര്ട്ടുകളുണ്ട്. യുദ്ധം അടുത്തെത്തിയെന്ന് ഇസ്രായേൽ ഇൻറലിജൻസ് മന്ത്രിയും പ്രതികരിച്ചു. ഹമാസ് വലിയ വില കൊടുക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് പിന്നാലെ കനത്ത വ്യോമാക്രമണമാണ് ഗസ്സയിൽ ഇസ്രായേൽ നടത്തിയത്. അതിനിടെ, കടലിലൂടെയുള്ള സഞ്ചാരം തടസ്സപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് കടലിൽ ബോട്ടുമായി ഇറങ്ങിയ ഫലസ്തീൽ പ്രക്ഷോഭകരെ ഇസ്രായേൽ തടഞ്ഞു.
അതിർത്തിയിൽ പ്രക്ഷോഭത്തിനിടെ ഇസ്രായേൽ സൈന്യത്തിെൻറ വെടിയേറ്റ ഫലസ്തീനി യുവാവ് മരിച്ചു. നാജി ഖോനഇൗം എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിെല റഫ അതിർത്തിയിൽവെച്ചാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ചികിത്സക്കായി ജറൂസലമിലേക്ക് കൊണ്ടുപോയിരുന്നു. ഇസ്രായേൽ കൈയേറിയ ഭൂമി തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മാർച്ച് 30ന് തുടങ്ങിയ പ്രതിഷേധസമരത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഇതോടെ 122 ആയി. ഇസ്രായേലിെൻറ ഭാഗത്തുനിന്ന് ആളപായമുണ്ടായിട്ടില്ല. മേയ് 14നാണ് പ്രതിഷേധം ആളിക്കത്തിയത്. അന്ന് 61 ഫലസ്തീനികളാണ് ഇസ്രായേലിെൻറ തോക്കിനിരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.