ഭരണസമിതി പിരിച്ചുവിട്ടു; ഗസ്സയിൽ െഎക്യം വേണമെന്ന് ഹമാസ്
text_fieldsഗസ്സ: െഎക്യത്തിെൻറ കവാടം തുറന്നുകൊണ്ട് ഫത്തഹുമായി ചർച്ചക്ക് സന്നദ്ധമാണെന്ന് ഇസ്ലാമിക കക്ഷിയായ ഹമാസ്. ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് മുന്നോട്ടുവെച്ച നിബന്ധനകൾ സ്വീകാര്യമാണെന്ന് അറിയിച്ച ഹമാസ്, തങ്ങളുടെ നിയന്ത്രണത്തിലുള്ള ഗസ്സ ഭരണസമിതി പിരിച്ചുവിട്ടു.
ഇൗജിപ്ത് തലസ്ഥാനമായ കൈറോയിൽ ഇരുകക്ഷികളുടെയും പ്രതിനിധികൾ ചേർന്ന് നടത്തിയ ചർച്ചയെ തുടർന്നാണ് ഭരണസമിതി പിരിച്ചുവിട്ട് െഎക്യത്തിനുള്ള തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചത്.
െഎക്യം മുൻനിർത്തിയുള്ള തീരുമാനം ഇസ്രായേൽ ഉപരോധംമൂലം പൊറുതിമുട്ടുന്ന ഗസ്സമുനമ്പിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷയുണ്ടെന്നും ഹമാസ് പറഞ്ഞു. തീരുമാനം സ്വാഗതം ചെയ്ത ഫത്തഹ്, ഹമാസിെൻറ തുടർനടപടികൾ നിരീക്ഷിച്ചശേഷമേ മുന്നോട്ടുപോകാനാവൂ എന്നും അറിയിച്ചു.
2007ലെ തെരഞ്ഞെടുപ്പിലൂടെയാണ് ഹമാസ് ഗസ്സയിൽ അധികാരത്തിലേറിയത്. എന്നാൽ, സർക്കാറിനെ ഇസ്രായേൽ അധിനിവിഷ്ട ഫലസ്തീെൻറ ഭരണം കൈയാളുന്ന ഫത്തഹ് അംഗീകരിച്ചിരുന്നില്ല.
തുടർന്ന് വേർപിരിഞ്ഞ ഇരുകക്ഷികൾക്കിടയിൽ സമവായത്തിന് നടത്തിയ ശ്രമങ്ങളെല്ലാം പരാജയമായിരുന്നു. 2014ൽ ഇസ്രായേൽ അധിനിവിഷ്ടപ്രദേശങ്ങളിൽ ഹമാസ് പിന്തുണയോടെ െഎക്യസർക്കാർ രൂപവത്കരിച്ചെങ്കിലും ഗസ്സയിൽ പ്രാവർത്തികമായില്ല.
ഇൗജിപ്ത് ഇടപെടലിനെതുടർന്ന് 2011ലും ഇരുകക്ഷികളും സമവായത്തിന് ഒരുങ്ങിയിരുന്നു. എന്നാൽ, ഹമാസിെൻറ പ്രതിരോധവിഭാഗത്തിെൻറ നിയന്ത്രണം തങ്ങൾക്ക് വേണമെന്ന അബ്ബാസ് സർക്കാറിെൻറ നിർബന്ധത്തെതുടർന്ന് ശ്രമം പരാജയപ്പെടുകയായിരുന്നു.
ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഫത്തഹ് സർക്കാറിനോട് ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. ധാരണപ്രകാരം ഫലസ്തീനിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണ് അടുത്ത പടി.2014ൽ നടത്തുമെന്ന് പ്രഖ്യാപിച്ച പൊതുതെരഞ്ഞെടുപ്പ് ഇരുകക്ഷികൾക്കുമിടയിലെ ഭിന്നതമൂലം ഇതുവരെ നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.