പതിറ്റാണ്ട് നീണ്ട ഭിന്നതക്ക് അന്ത്യം; ഹമാസ്-ഫത്ഹ് അനുരഞ്ജനം യാഥാർഥ്യം
text_fieldsകൈറോ: ഫലസ്തീൻ മണ്ണിൽ ദശകത്തോളം നീണ്ട ഹമാസ്-ഫത്്ഹ് ഭിന്നതക്ക് ഒടുവിൽ വിരാമം. ഇരുവിഭാഗവും തമ്മിൽ അനുരഞ്ജന ഉടമ്പടിയിൽ ഒപ്പുവെച്ചതായി ഹമാസ് മേധാവിയും മുൻ പ്രധാനമന്ത്രിയുമായ ഇസ്മാഇൗൽ ഹനിയ്യ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി ഹമാസിെൻറയും ഫത്ഹിെൻറയും പ്രതിനിധി സംഘങ്ങൾ ഇൗജിപ്തിെൻറ തലസ്ഥാനമായ കൈറോയിൽ ചർച്ചകൾ നടത്തിവരുകയായിരുന്നു. 2011ലെ കൈറോ ഉടമ്പടി കേന്ദ്രീകരിച്ചായിരുന്നു ചർച്ച. ദേശീയ െഎക്യസർക്കാർ രൂപവത്കരണത്തിലേക്ക് നയിക്കുന്നതാണ് ഇൗ ഉടമ്പടി.
ഹമാസിെൻറ പുതിയ മേധാവി സലാഹ് അൽ അറൂരിയും ഫത്ഹിെൻറ പ്രതിനിധി സംഘത്തലവൻ അസ്സാം അൽ അഹ്മദും ആണ് ഉടമ്പടിയിൽ ഒപ്പുവെച്ചത്. ഇതനുസരിച്ച് ഹമാസിെൻറ കീഴിലുള്ള ഗസ്സയുടെ മുഴുവൻ നിയന്ത്രണവും ഡിസംബർ ഒന്നോടെ ഫത്ഹിെൻറ ൈകയ്യിലേക്ക് തിരികെവരുമെന്ന് ഇൗജിപ്ത് ഇൻറലിജൻസ് ഏജൻസി പ്രസ്താവനയിൽ അറിയിച്ചു.
ഗസ്സയിൽ ജോലി ചെയ്യുന്നവരുടെ ശമ്പളപ്രശ്നം, ജീവനക്കാരുടെ പുനർ നിയമനം എന്നിവയടക്കമുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിന് ലീഗൽ കമ്മിറ്റിയെ നിയോഗിക്കുന്നതടക്കം ഉടമ്പടി മുന്നോട്ടുവെക്കുന്നുണ്ട്. റഫാ അതിർത്തിയുടെ നിരീക്ഷണ മേൽനോട്ടം ഫലസ്തീൻ നാഷനൽ അതോറിറ്റിയുടെ സാമിർ അബൂ ബീ അൽ ശരീഫ് വഹിക്കുമെന്ന തീരുമാനത്തെ ഫത്ഹും ഹമാസും അംഗീകരിച്ചതായാണ് റിപ്പാർട്ട്.
നിരവധി പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നുവെങ്കിലും വിഭിന്നതകൾ അവസാനിപ്പിച്ച് അന്തിമ കരാറിൽ എത്തിച്ചേർന്നതായി കരുതുന്നുവെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് തീരുമാനത്തെ സ്വാഗതം ചെയ്തു. അബ്ബാസ് ഗസ്സക്കുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഉടൻ പിൻവലിക്കുമെന്ന് ഫത്ഹിെൻറ ഒൗദ്യോഗികവൃത്തങ്ങൾ അറിയിച്ചു. തുടർന്നുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി നവംബർ 21ന് കൈറോയിൽ ഇരുവിഭാഗവും വീണ്ടും യോഗം ചേരാനും തീരുമാനിച്ചു.
2007ൽ നടന്ന തെരഞ്ഞെടുപ്പോടെയാണ് ഫത്ഹിന് ഗസ്സയുടെ മേലുള്ള നിയന്ത്രണം നഷ്ടമായത്. എന്നാൽ, അധികാര ൈകമാറ്റത്തിന് തയാറാണെന്ന് കഴിഞ്ഞ മാസം ഹമാസ് അറിയിച്ചതോടെ അനുരഞ്ജനത്തിനുള്ള വാതിൽ തുറക്കുകയായിരുന്നു. ഇതേതുടർന്ന് ഫലസ്തീൻ പ്രധാനമന്ത്രി റാമി ഹംദല്ല ഗസ്സ മുനമ്പ് സന്ദർശിക്കുകയും ഫലസ്തീനിെൻറ പ്രത്യേക മന്ത്രിസഭ യോഗം ഗസ്സയിൽ ചേരുകയും ചെയ്തു.
െഎക്യ നീക്കത്തിലെ സുപ്രധാനമായ ചുവടുവെപ്പായാണ് ഇതിെന വിലയിരുത്തിയത്. അതിെൻറ തുടർച്ചയെന്നോണം കൈറോയിൽ 2011ലെ ഉടമ്പടി കേന്ദ്രീകരിച്ച് ഇൗജിപ്തിെൻറ മധ്യസ്ഥതയിൽ ഇരുവിഭാഗവും ചർച്ചയിൽ ഏർപ്പെടുകയായിരുന്നു. ഇതനുസരിച്ച് ലെജിസ്ലേറ്റിവ്, പ്രസിഡൻഷ്യൽ, നാഷനൽ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരു വർഷത്തിനകംതന്നെ നടത്തണമെന്നാണ്.
ദേശീയ െഎക്യ സർക്കാർ രൂപവത്കരിക്കുന്നതോടെ ഗസ്സയുടെ പതിതാവസ്ഥയടക്കം നിരവധി പ്രശ്നങ്ങൾക്ക് താൽക്കാലിക ശമനമാവുമെന്ന് കരുതുന്നു. കടുത്ത മനുഷ്യാവകാശ പ്രതിസന്ധിയാണ് ഇവിടെ നിലനിൽക്കുന്നത്. ഗസ്സക്കെതിരായ നീക്കത്തിലൂടെ ഹമാസിനുമേൽ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് സമ്മർദം ഏറ്റിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇവിടെ ജോലി ചെയ്യുന്ന ഫലസ്തീൻ അതോറിറ്റിയുടെ ജീവനക്കാർക്ക് ശമ്പളം വെട്ടിക്കുറച്ചും ഗസ്സയിലേക്കുള്ള വൈദ്യുതിയുടെ അളവ് കുറക്കാൻ ഇസ്രായേലിനോട് അഭ്യർഥിച്ചും മേഖലയെ തകർക്കുന്നവിധത്തിലായിരുന്നു അബ്ബാസിെൻറ നീക്കമെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.