ഇസ്മയിൽ ഹനിയ ഹമാസ് നേതാവ്
text_fieldsഗസ്സ സിറ്റി: ഫലസ്തീൻ മുൻ പ്രധാനമന്ത്രിയും നിലവിലെ ഉപാധ്യക്ഷനുമായ ഇസ്മയിൽ ഹനിയയെ ഹമാസിെൻറ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തു. ഹമാസ് ശൂറ കൗൺസിൽ ശനിയാഴ്ചയാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. ശഹീദ് അഹ്മദ് യാസീൻ വധിക്കപ്പെട്ട ശേഷം ഹമാസിെൻറ നേതാവായി തെരഞ്ഞെടുത്തത് അബ്ദുൽ അസീസ് റന്തീസിയെ ആയിരുന്നു.
റന്തീസിയെയും ഇസ്രായേൽ കൊലപ്പെടുത്തിയതിനുശേഷം ഖാലിദ് മിശ്അലായിരുന്നു ഹമാസിെൻറ നേതാവ്. കഴിഞ്ഞ ഏതാനും മാസങ്ങളായി നേതൃസ്ഥാനം ഒഴിയണമെന്ന ആവശ്യം അദ്ദേഹം ഹമാസ് നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നു. ദീർഘമായ ചർച്ചകൾക്കും അഭിപ്രായസമന്വയത്തിനുംശേഷമാണ് ഇസ്മയിൽ ഹനിയയെ തെരഞ്ഞെടുക്കുന്നത്.
ഫലസ്തീനിൽ നിഷ്പക്ഷമായി നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയ ഹമാസിെൻറ പ്രധാനമന്ത്രിയായിരുന്നു ഇസ്മയിൽ ഹനിയ. അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടൽ നേരിടുന്ന സാഹചര്യത്തിലാണ് ഹമാസിെൻറ കടിഞ്ഞാൺ ഇൗ 54കാരെൻറ കൈകളിലേക്ക് വരുന്നത്.
ഇസ്മയിൽ ഹനിയ പ്രധാനമന്ത്രിയായിരിക്കെ ഫലസ്തീനിലെ അവസാനത്തെ തൊഴിലാളിയും ശമ്പളം കൈപ്പറ്റിയതിനുശേഷം മാത്രമേ താൻ ശമ്പളം സ്വീകരിക്കുകയുള്ളൂവെന്ന് പ്രഖ്യാപിക്കുകയും അത് നടപ്പാക്കുകയും ചെയ്തിരുന്നു.
മിശ്അൽ ഫലസ്തീനു പുറത്ത് ഹമാസിെൻറ ആശയം വ്യക്തമാക്കുന്നതിലും ലോക നേതാക്കളുമായി ഫലസ്തീൻ വിഷയം ചർച്ചചെയ്യുന്നതിലും വിജയിച്ച വ്യക്തിയാണ്. ഇപ്പോൾ ഖത്തറിൽ രാഷ്ട്രീയ പ്രവാസജീവിതം നയിക്കുന്ന അദ്ദേഹം രണ്ടു തവണ ഹമാസിെൻറ അധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.