ഹമാസ്-ഫതഹ് ഭിന്നത രൂക്ഷം
text_fieldsറാമല്ല: ഗസ്സയിലെ ഇസ്ലാമിക കക്ഷിയായ ഹമാസും ഫതഹും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷ മാകുന്നു. ഹമാസിനെതിരെ കടുത്ത നടപടികളുമായി ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാ സ് മുന്നോട്ടുപോകാൻ തീരുമാനിച്ചതോടെയാണ് ഇരുകക്ഷികളും തമ്മിലെ ഭിന്നത മറനീക്കിയത്. അബ്ബാസിെൻറ നീക്കം 20 ലക്ഷത്തോളം വരുന്ന ഗസ്സവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇസ്രായേൽ ഉപരോധംമൂലം നിലവിൽ കടുത്ത ദുരിതം അനുഭവിക്കുകയാണവർ. 2007ൽ ഗസ്സയുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തതോടെയാണ് ഇരുകക്ഷികളും തമ്മിലെ ഭിന്നത രൂക്ഷമായത്. നിരവധി അനുരഞ്ജന ശ്രമങ്ങൾ നടന്നെങ്കിലും പരാജയപ്പെട്ടു. 2017ൽ ഇൗജിപ്തിെൻറ മധ്യസ്ഥതയിൽ ഇരുസംഘങ്ങളും ചർച്ച നടത്തി അനുരഞ്ജനത്തിലെത്തിയെങ്കിലും വീണ്ടും ഭിന്നതയിലാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.