ഗസ്സയിൽ വെടിനിർത്തലിന് ഇസ്രായേലും ഹമാസും ധാരണ
text_fieldsഗസ്സ സിറ്റി: വെള്ളിയാഴ്ച അർധരാത്രി മുതൽ ഗസ്സയിൽ വെടിനിർത്തലിന് ഇസ്രായേലും ഹമാസും ധാരണയിലെത്തി. അതിർത്തിയിൽ നടന്ന വെടിവെപ്പിൽ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഇൗജിപ്തിെൻറയും െഎക്യരാഷ്ട്ര സഭയുടെയും മാധ്യസ്ഥത്തിൽ വെടിനിർത്തലിനും ധാരണയിലെത്തിയത്. കഴിഞ്ഞദിവസം ഇസ്രായേൽ വെടിവെപ്പിൽ മൂന്ന് ഹമാസ് പ്രവർത്തകർ െകാല്ലപ്പെട്ടിരുന്നു.
ഹമാസിെൻറ റോക്കറ്റാക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നായിരുന്നു ഇസ്രായേലിെൻറ പ്രതികരണം. കൂടാതെ, അതിർത്തിയിൽ സമാധാനപരമായി പ്രതിഷേധിച്ച ഫലസ്തീനിയെയും ഇസ്രായേൽ വെടിവെച്ചുകൊന്നു. സ്വന്തം ഭൂമി തിരിച്ചുപിടിക്കുന്നതിെൻറ ഭാഗമായി മാർച്ച് അവസാനം തുടങ്ങിയ പ്രതിഷേധ സമരത്തിനിടെ 149 ഫലസ്തീനികളുടെ ജീവനാണ് പൊലിഞ്ഞത്. ഇസ്രായേലിെൻറ ഭാഗത്തുനിന്ന് ഒരാൾക്കും ആളപായമുണ്ടായി. െഎക്യരാഷ്ട്ര സഭയാണ്, മാസങ്ങളായി മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇരുകക്ഷികളോടും വെടിനിർത്തലിന് ആവശ്യപ്പെട്ടത്. ഗസ്സയിൽ സമാധാനം പുലരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വെടിനിർത്തലിനു തയാറാകണം. അടുത്താഴ്ചയല്ല, നാളെയുമല്ല, ഇപ്പോൾ തന്നെ വെടിനിർത്തണം -പശ്ചിമേഷ്യൻ സമാധാനത്തിെൻറ ചുമതലയുള്ള യു.എൻ അംബാസഡർ നിക്കോളായ് മ്ലാദനോവ് ട്വിറ്ററിൽ കുറിച്ചു. പിന്നീട് വെടിനിർത്തൽ പ്രാബല്യത്തിൽവന്ന കാര്യം ഹമാസ് വക്താവ് ഫൗസി ബർഹൂം സ്ഥിരീകരിച്ചു.
എന്നാൽ, ഇക്കാര്യത്തിൽ ഇസ്രായേൽ അധികൃതർ പ്രതികരിച്ചിട്ടില്ല. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇരുകക്ഷികളും വെടിനിർത്തലിന് ധാരണയിലെത്തുന്നത്. കഴിഞ്ഞദിവസം ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിരുന്നു. ഹമാസിെൻറ 40 കേന്ദ്രങ്ങളും ആയുധപ്പുരകളും തകർത്തതായും നാലു പേരെ വധിച്ചതായും ഇസ്രായേൽ അവകാശെപ്പടുകയും ചെയ്തു. 200ഒാളം റോക്കറ്റുകളും മോർട്ടാറുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. 2014ലെ യുദ്ധത്തിനുശേഷം ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞാഴ്ച ഗസ്സയിൽ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.