ജറൂസലം പ്രഖ്യാപനം; പി.എൽ.ഒ യോഗം ഹമാസ് ബഹിഷ്കരിച്ചു
text_fieldsഗസ്സ: ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് നടപടിയുടെ പശ്ചാത്തലത്തിൽ ഭാവിപരിപാടികൾ ആലോചിക്കുന്നതിന് ചേർന്ന ഫലസ്തീൻ നേതാക്കളുടെ യോഗം ഹമാസും ഇസ്ലാമിക് ജിഹാദും ബഹിഷ്കരിച്ചു.
ഞായറാഴ്ച തുടങ്ങിയ ഫലസ്തീൻ ലിബറേഷൻ ഒാർഗനൈസേഷൻ (പി.എൽ.ഒ) സെൻട്രൽ കൗൺസിൽ യോഗം അധിനിവിഷ്ട വെസ്റ്റ് ബാങ്കിലാണ് നടക്കുന്നത്. സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളേണ്ട േയാഗം ഇസ്രായേൽ നിയന്ത്രണത്തിലുള്ള സ്ഥലത്തു വെച്ച് നടത്തുന്നതിലെ എതിർപ്പാണ് ബഹിഷ്കരണത്തിന് കാരണം.
ഇസ്രായേൽ സമ്മർദമില്ലാതെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് അധിനിവിഷ്ട പ്രദേശങ്ങൾക്ക് പുറത്തുള്ള സ്ഥലം തേടണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
ഹമാസും ഇസ്ലാമിക് ജിഹാദും പി.എൽ.ഒയുടെ േയാഗങ്ങളിലേക്ക് ക്ഷണിക്കപ്പെടാറുണ്ട്.
കഴിഞ്ഞ ഡിസംബർ ആറിനാണ് ജറൂസലമിെന ഇസ്രായേൽ തലസ്ഥാനമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെതിരെ അന്താരാഷ്ട്ര സംഘടനകളെ സമീപിക്കാനുള്ള പരിപാടികൾ പി.എൽ.ഒ യോഗം ചർച്ച ചെയ്യും.
ഇൗജിപ്തിലേക്കുള്ള തുരങ്കം തകർത്തു
തെൽഅവീവ്: ഫലസ്തീനിലെ ഗസ്സ മുനമ്പിൽനിന്ന് ഇൗജിപ്തിലേക്ക് പണിത തുരങ്കം തകർത്തതായി ഇസ്രായേലിെൻറ അധിനിവേശ സേന അറിയിച്ചു. ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസ് പണിത ഒന്നര കിലോമീറ്റർ നീളമുള്ള ത ുരങ്കമാണ് തകർത്തത്.
ഗസ്സയിലേക്ക് സഹായമെത്തിക്കുന്ന അതിർത്തിക്രോസിങ്ങായ കരിം അബു സാലിമിന് സമീപത്തുകൂടിയായിരുന്നു തുരങ്ക നിർമാണം. ജെറ്റ് വിമാനങ്ങളും അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ചാണ് തുരങ്കം തകർത്തതെന്ന് അധിനിവേശ സേന അറിയിച്ചു.
ലോകത്തിലെ ഏറ്റവും ജനസാന്ദ്രമായ കേന്ദ്രങ്ങളിലൊന്നാണ് ഗസ്സ മുനമ്പ്. 2007 മുതൽ പ്രദേശത്ത് ഇസ്രായേൽ കര, വ്യോമ, നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഉപരോധം അതിജീവിക്കാനാണ് ഹമാസ് ഉൾപ്പെടെ പ്രതിരോധ സംഘടനകൾ തുരങ്കങ്ങൾ നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.