പാർലമെൻറ് പിരിച്ചുവിടാനുള്ള അബ്ബാസിെൻറ നീക്കം തള്ളി ഹമാസ്
text_fieldsഗസ്സസിറ്റി: പാർലമെൻറ് പിരിച്ചുവിടാനുള്ള ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാ സിെൻറ പദ്ധതി തള്ളി ഹമാസ്. അബ്ബാസിെൻറ നീക്കം പക്ഷപാതപരമാണെന്നാണ് ഹമാസിെൻറ ആര ോപണം. പാർലമെൻറിൽ ഭൂരിപക്ഷം ഹമാസിനാണ്. ആറു മാസത്തിനകം ഫലസ്തീനിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് റാമല്ല ആസ്ഥാനമായുള്ള ഭരണഘടന കോടതി ഉത്തരവിട്ടിരുന്നു. അതിെൻറ ചുവടുപിടിച്ചാണ് പാർലമെൻറ് പിരിച്ചുവിടാൻ അബ്ബാസിെൻറ നീക്കം.
അധികാരം ഹമാസ് നേതാവ് ഇസ്മാഇൗൽ ഹനിയ്യക്ക് കൈമാറണം. അല്ലാത്തപക്ഷം ഫലസ്തീൻ രാഷ്ട്രീയ സമ്പ്രദായം തകരുമെന്നും ഹമാസ് മുന്നറിയിപ്പു നൽകി. ഹമാസ്-ഫതഹ് അനുരഞ്ജനങ്ങൾക്ക് മുൻകൈയെടുത്ത ഇൗജിപ്ത് അബ്ബാസിെൻറ പദ്ധതി തടയണമെന്നും ആവശ്യമുയർന്നു.
2007ൽ ഗസ്സ മുനമ്പ് ഹമാസ് പിടിച്ചെടുത്തതിനുശേഷം പാർലമെൻറ് സമ്മേളിച്ചിട്ടില്ല. പാർലമെൻറ് പിരിച്ചുവിടുകയാണെങ്കിൽ ഹമാസിനെതിരായ സമ്മർദം ശക്തമാക്കാൻ അബ്ബാസിനു കഴിയും. യഥാർഥത്തിൽ 2009ൽ അബ്ബാസിെൻറ ഭരണകാലാവധി അവസാനിക്കേണ്ടതാണ്. എന്നാൽ, തെരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തിൽ അദ്ദേഹം അധികാരത്തിൽ തുടർന്നുപോരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.