ജറൂസലം: യുദ്ധപ്രഖ്യാപനമെന്ന് ഹമാസ്
text_fieldsജറൂസലം: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തീരുമാനം ഫലസ്തീനെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് ഹമാസ് നേതാവ് ഇസ്മാഇൗൽ ഹനിയ്യ. തീരുമാനത്തെ നേരിടാൻ മൂന്നാം ഇൻതിഫാദക്കും അദ്ദേഹം ആഹ്വാനം ചെയ്തു. ഗസ്സ സിറ്റിയിൽ ട്രംപിെൻറ പ്രഖ്യാപനത്തിനുശേഷം സംസാരിക്കുകയായിരുന്നു ഹനിയ്യ.
ഫലസ്തീൻ സമാധാന ശ്രമങ്ങൾക്ക് തുരങ്കംവെക്കുന്ന നടപടിയാണിത്. ഒത്തുതീർപ്പു നടപടിക്രമങ്ങളും ഒാസ്േലാ ഉടമ്പടിയും ഇല്ലാതാക്കിയിരിക്കുന്നു. യു.എസിേൻറത് സമാധാന ലംഘനമാണ്. സയണിസ്റ്റ് ശത്രുക്കളെ ചെറുത്തു തോൽപിക്കാൻ മൂന്നാം ഇൻതിഫാദ അനിവാര്യമായിരിക്കുന്നുവെന്നും ഹനിയ്യ വ്യക്തമാക്കി. ജറൂസലം ഫലസ്തീനികളുടേതാണ്.
ചരിത്രം തിരുത്തുന്ന നടപടിയിലൂടെ ഫലസ്തീനികളെ അടിച്ചമർത്താനുള്ള നീക്കമാണ് യു.എസിേൻറത്. എത്രയും പെെട്ടന്ന് ചെറുത്തുനിൽപിനായുള്ള നടപടികൾ ആലോചിക്കണമെന്നും ഹനിയ്യ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.